പൂന്തുറ: കപ്പല്‍ചാലുകള്‍ വിട്ട് കപ്പലുകള്‍ തീരക്കടലിലേക്ക് കയറുന്നത് മത്സ്യത്തൊഴിലാളികളുടെ ജീവന് ഭീഷണിയാകുന്നു. തീരക്കടലിലേക്ക് കയറുന്ന കപ്പലുകള്‍ ഇടിച്ച് ബോട്ടുകൾ തകരുകയും നിരവധി മത്സ്യത്തൊഴിലാളികളുടെ ജീവൻ പൊലിയുകയും ചെയ്തിട്ടും കപ്പലുകളെ നിയന്ത്രിക്കാന്‍ കോസ്റ്റ്ഗാര്‍ഡിനും നാവികസേനക്കും കഴിയുന്നില്ല. പുറംകടലില്‍ 24 മണിക്കൂര്‍ നിരീക്ഷണവും പട്രോളിങ്ങും നടത്തുമെന്നും നാവികപാത വിടുന്നവർക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും കോസ്റ്റ് ഗാര്‍ഡും നാവിക സേനയും ഉറപ്പുനൽകാറുണ്ടെങ്കിലും ഒന്നും നടപ്പാകാറില്ല. നിരീക്ഷണമില്ലാതെ വരുന്നതോടെയാണ് കപ്പല്‍ചാലുകള്‍ കടന്ന് വിദേശകപ്പലുകളും ട്രോളറുകളും അപകടങ്ങളുണ്ടാക്കുന്നത്. തീരത്തുനിന്ന് 12 നോട്ടിക്കല്‍ മൈല്‍വരെയാണ് കടലില്‍ ഇന്ത്യയുടെ അധികാരപരിധി. ഇൗ പരിധിയാണ് ടെറിറ്റോറിയല്‍ സീ എന്ന പേരില്‍ അറിയപ്പെടുന്നത്. ഇത് ലംഘിച്ച് കടക്കുന്ന കപ്പലുകൾക്കെതിരെ നടപടിയെടുക്കാനും നിയമം ലംഘിക്കുന്ന കപ്പലുകളെ അപകട മുന്നറിയിപ്പ് നല്‍കി തിരികെ നാവിക പാതയിലേക്ക് മടക്കിയയക്കാനും കോസ്റ്റ് ഗാര്‍ഡിന് അധികാരമുണ്ട്. എന്നാല്‍, നാവികപാതക്ക് സമീപം പരിശോധനകളോ റോന്തുചുറ്റലുകളോ ഇല്ലാത്തത് കാരണം പലപ്പോഴും വിദേശ ട്രോളറുകളും കപ്പലുകളും തീരക്കടലിലേക്ക് കയറിവരുന്നു. വലിയ കപ്പലുകള്‍ കപ്പല്‍ ചാലിലൂടെ കടന്നുപോകുന്നതിനനുസരിച്ച് അതിൻെറ ഓളം മൂന്ന് കിലോമീറ്ററോളം ദൂരമുണ്ടാകും. ഇതില്‍പെട്ടാല്‍ വള്ളങ്ങളും ബോട്ടുകളും മറിയുമെന്നതിനാല്‍ ഇത് അറിയാവുന്ന മത്സ്യത്തൊഴിലാളികള്‍ ഇൗ പരിധി താണ്ടാറില്ല. വള്ളങ്ങൾ ഇടിച്ച് മറിക്കുന്ന കപ്പലുകളെ പിന്നീട് കണ്ടെത്താന്‍ കഴിയാറില്ല. വിദേശകപ്പലുകളാെണങ്കില് അതിര്‍ത്തി കടന്നാല്‍ നടപടിയെടുക്കാനാകില്ല. തലസ്ഥാന ജില്ലയുടെ പുറംകടല്‍ വഴി ദിവസവും അഞ്ഞൂറോളം കപ്പലുകളാണ് കടന്നുപോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.