തിരുവനന്തപുരം: കേരള ലോ അക്കാദമി ലോ കോളജ് സ്ഥാപക ഡയറക്ടർ ഡോ. എൻ. നാരായണൻ നായരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കേരളത്തിൻെറ നിയമപഠന മേഖലയിൽ തേൻറതായ വ്യക്തിമുദ്ര പതിപ്പിച്ച അധ്യാപകനും നിയമവിദഗ്ധനുമാണ് നാരായണൻ നായരെന്ന് അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു. നാരായണൻ നായരുടെ നിര്യാണത്തിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു. കേരളാ ലോ അക്കാദമിയെ ഇന്ത്യയിലെ പ്രമുഖ നിയമ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാക്കി മാറ്റിയതിന് പിന്നിൽ ഡോ. നാരായണൻ നായർ വഹിച്ച പങ്ക് വലുതാണെന്ന് അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു. മന്ത്രി എ.കെ. ബാലൻ, സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എന്നിവരും അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.