തിരുവനന്തപുരം: പൊലീസുകാർ അപമര്യാദയായി പെരുമാറിയ സംഭവങ്ങളുടെ കണക്കെടുക്കാൻ എ.ഡി.ജി.പിയുടെ നിർദേശം. പൊലീസുകാർക്കിടയിൽ ബോധവത്കരണം നടത്തുന്നതിനാണ് കണക്കെടുപ്പ്. മാർച്ചിലെ കണക്കുകൾ നൽകാനാണ് യൂനിറ്റ് മേധാവികളോട് എ.ഡി.ജി.പി മനോജ് എബ്രഹാം ആവശ്യപ്പെട്ടത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2020 ഡിസംബറിൽ ഓൺലൈനായി വിളിച്ചുചേർത്ത യോഗത്തിൽ ഈ നിർദേശം ഉയർന്നിരുന്നു. യോഗത്തിൻെറ മിനിട്ട്സ് ബുക്ക്‌ലെറ്റിൽ നടപ്പാക്കേണ്ട നിര്‍ദേശങ്ങളുടെ കൂട്ടത്തിൽ ഇക്കാര്യവും ഉൾപ്പെടുത്തിയതിനെത്തുടർന്നാണ് ഉത്തരവിറക്കിയത്. അപമര്യാദയായി പെരുമാറിയെന്ന് പരാതിയുയർന്ന ഓരോ സംഭവത്തെക്കുറിച്ചും വിശദമായ റിപ്പോർട്ട് നൽകാനാണ് നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.