തിരുവനന്തപുരം: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ സെൻട്രൽ കമ്മിറ്റിയുടെ സഹായത്തോടെ എസ്.കെ.എസ്.എസ്.എഫ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ റമദാൻ റിലീഫ് സംഘടിപ്പിച്ചു. വള്ളക്കടവ് അറഫാ ഒാഡിറ്റോറിയത്തിൽ നടന്ന പരിപാടി കോർപറേഷൻ ഡെപ്യൂട്ടി മേയർ പി.കെ. രാജു ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യതുൽ ഉലമ ജില്ല ജനറൽ സെക്രട്ടറി ചിറയിൽകീഴ് എ.എം. നൗഷാദ് ബാഖവി മുഖ്യപ്രഭാഷണം നടത്തി. പ്രസിഡൻറ് ഷാജഹാൻ ദാരിമി പനവൂർ ദുആക്ക് നേതൃത്വം നൽകി. എസ്.കെ.എസ്.എസ്.എഫ് ജില്ല വൈസ് പ്രസിസൻറ് റഫീഖ് അണക്കപ്പിള്ള അധ്യക്ഷത വഹിച്ചു. മുഹമ്മദ് റാസി ബാഖവി കല്ലൂർ സ്വാഗത പ്രഭാഷണം നടത്തി. കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ സെൻട്രൽ കമ്മിറ്റി പ്രതിനിധി നാസർ മുസ്ലിയാർ നെടുമങ്ങാട്, എസ്.വൈ.എസ് ജില്ല വൈസ് പ്രസിഡന്റ് അബ്ദുൽ അസീസ് മുസ്ലിയാർ ബീമാപള്ളി തുടങ്ങിയവർ പങ്കെടുത്തു. SKSSF
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.