തിരുവനന്തപുരം: ഭീമ ജ്വല്ലറി ഉടമ ബി. ഗോവിന്ദൻെറ വീട്ടില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട് പ്രതിക്കായുള്ള അന്വേഷണം തുടരുകയാണെന്ന് പൊലീസ്. മോഷ്ടാവിൻെറ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. അത് സാേങ്കതിക പരിശോധനക്ക് വിധേയമാക്കി പ്രതിയെ കണ്ടെത്താനുള്ള നടപടികളാണ് നടക്കുന്നതെന്ന് മ്യൂസിയം പൊലീസ് പറഞ്ഞു. നിലവിൽ ഒരാൾ മാത്രമാണ് കൃത്യത്തിൽ ഏർപ്പെട്ടതെന്നാണ് പൊലീസിൻെറ വിലയിരുത്തൽ. മോഷ്ടാവിൻെറ കൈയിൽ ടാറ്റൂ പതിച്ചിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇത് അന്വേഷണത്തിന് സഹായകമാകുമെന്നാണ് പ്രതീക്ഷയെന്നും പൊലീസ് പറഞ്ഞു. ഭീമ ജ്വല്ലറി ഉടമയുടെ കവടിയാറിലെ വീട്ടില്‍ ബുധനാഴ്ച പുലർച്ചെയാണ് മോഷണം നടന്നത്. മൂന്ന് ലക്ഷം രൂപയുടെ സ്വര്‍ണവും രണ്ടരലക്ഷം രൂപയുടെ വജ്രവും 60,000 രൂപയുമാണ് മോഷണം പോയത്. വന്‍ സുരക്ഷാ സന്നാഹങ്ങള്‍ മറികടന്നായിരുന്നു കവര്‍ച്ച. ധാരാളം ജീവനക്കാരും നായ്ക്കളുമുള്ള വീട്ടിലാണ് മോഷണം നടന്നതെന്നതാണ് അദ്ഭുതകരം. ഇതെല്ലാം മറികടന്ന് എങ്ങനെയാണ് കവർച്ച നടത്തിയതെന്നാണ് പൊലീസിനെ കുഴക്കുന്നത്. മ്യൂസിയം പൊലീസ് കേസ് രജിസ്റ്റർ ചെയ്താണ് അന്വേഷണം നടത്തുന്നത്. വൻസുരക്ഷ സംവിധാനങ്ങൾ ഉൾപ്പെടെ മറികടന്നാണ് മോഷണം നടന്നത്. കവടിയാറിലെ അതിസുരക്ഷ മേഖലയിലാണ് വീട്. വീടിൻെറ വാതിലോ ജനാലകളോ മോഷ്ടാവ് തകര്‍ത്തിട്ടില്ല. സമീപത്തെ ഏതെങ്കിലും വീടിൻെറ മുകളില്‍ കയറി ജ്വല്ലറി ഉടമയുടെ വീടിലേക്ക് കടന്നതായാണ് നിഗമനം. വീടിന് പിന്‍വശത്തായി ഉള്ളിലേക്ക് തുറക്കാവുന്ന ഡോര്‍വഴി മോഷ്ടാവ് അകത്തുകടന്നെന്നാണ് വിലയിരുത്തൽ. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. മോഷ്ടാവിൻെറ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. ഗോവിന്ദൻെറ മകള്‍ക്ക് വ്യാഴാഴ്ച ബംഗളൂരുവിലേക്ക് കൊണ്ടുപോകാനായി തയാറാക്കിെവച്ചിരുന്ന ബാഗില്‍ സൂക്ഷിച്ചിരുന്ന ബ്രേസ്‌ലെറ്റും മോതിരവും കമ്മലുമുൾപ്പെടെയാണ് കവര്‍ന്നത്. രാജ്ഭവന് സമീപമുള്ള സുരക്ഷ മേഖലയില്‍ ഉയര്‍ന്ന മതിലും സെക്യൂരിറ്റി ജീവനക്കാരും ഗ്രേറ്റ് ഡെയ്ന്‍ ഉള്‍പ്പെടെ ഒന്നിലേറെ നായ്ക്കളുമുള്ള വീട്ടിലാണ് മോഷണം നടന്നത്. അതിനാൽ വീട്ടിലുള്ളവരുടെ ആരുടെയെങ്കിലും സഹായത്തോടെയാകാം മോഷണം നടന്നതെന്ന സംശയവുമുണ്ട്. മറ്റ് സാധനങ്ങളൊന്നും മോഷണം പോകാത്തതും പൊലീസിനെ കുഴക്കുന്നുണ്ട്. ദിവസങ്ങൾക്കുള്ളിൽ പ്രതിയെ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.