തിയേട്രം ഫാർമെ പൂജപ്പുര സെൻട്രൽ ജയിലിൽ

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിലെ അന്തേവാസികളുടെ ശാരീരിക മാനസിക ഉന്നമനത്തിനായി സാംസ്‌കാരിക വകുപ്പ് നടപ്പാക്കുന്ന തിയേറ്റർ തെറപ്പി പ്രോഗ്രാമി​ൻെറ സ്വാഗത സംഘം രൂപവത്​കരിച്ചു. ഭാരത് ഭവ​ൻെറ തിയേട്രം ഫാർമെ എന്ന കൃഷിയും കലയും ചേർന്ന പദ്ധതിയുടെ ഭാഗമാണ്​ പദ്ധതി. ജയിലിലെ തെരഞ്ഞെടുക്കപ്പെട്ട നൂറോളം അന്തേവാസികളെ ജൈവ പച്ചക്കറി-അക്വാകൾച്ചർ കൃഷി രീതികൾ പഠിപ്പിച്ച്, ജയിലിനകത്തുതന്നെ അവ പ്രാവർത്തികമാക്കാൻ അവസരം നൽകും. ഇതോടൊപ്പം നാടകം, നൃത്തം, ഗാനാലാപനം തുടങ്ങിയ കാലാവതരണങ്ങൾ കൂടി പരിശീലിപ്പിക്കും. വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിലെ കാർഷിക കലാരൂപങ്ങളുടെ അവതരണങ്ങളും വിവിധ ഘട്ടങ്ങളിലായി ജയിൽ അന്തേവാസികൾക്കിടയിൽ അവതരിപ്പിക്കും. വിളവെടുപ്പ് ദിവസം ഇവരുടെ കലാവിരുന്ന് കൂടി ചേർന്നായിരിക്കും തിേയറ്റർ തെറപ്പി പൂർണമാകുക. ഇന്ത്യൻ ജയിലുകളിൽ ഇതാദ്യമായാണ് കൃഷിയും കലയും ചേർന്ന തിയേറ്റർ തെറപ്പി നടപ്പാകുന്നതെന്നും സ്വാഗതസംഘ രൂപവത്​കരണ സമ്മേളനം ഉദ്‌ഘാടനം ചെയ്ത്​ ഭാരത് ഭവൻ മെംബർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ പറഞ്ഞു. പൂജപ്പുര ജയിൽ സൂപ്രണ്ട് എസ്.എൻ. നിർമലാനന്ദൻ നായർ, ഡെപ്യൂട്ടി സൂപ്രണ്ട് അഖിൽ എസ്. നായർ, കൃഷി ഓഫിസർ അജിത്ത് സിങ്​, ഭാരത് ഭവൻ നിർവാഹക സമിതി അംഗങ്ങളായ റോബിൻ സേവ്യർ, മധു കൊട്ടാരത്തിൽ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.