നിയമസഭയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച യുവമോർച്ച പ്രവർത്തകരെ അറസ്​റ്റ്​ ചെയ്​ത്​ മാറ്റി

തിരുവനന്തപുരം: പി. ശ്രീരാമകൃഷ്ണൻ സ്​പീക്കർ സ്​ഥാനം രാജി​െവക്കണമെന്നാവശ്യപ്പെട്ട്​ വെള്ളിയാഴ്​ച രാവിലെ നിയമസഭയു​െട പ്രധാന കെട്ടിടത്തിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച നാല്​ യുവമോർച്ച പ്രവർത്തകരെ പൊലീസ്​ അറസ്​റ്റ്​ ചെയ്​ത്​നീക്കി. യു​വമോർച്ച നടത്തിയ നിയമസഭ മാർച്ചിന്​ നേരെ പൊലീസ്​ ജലപീരങ്കി പ്രയോഗം നടത്തുകയും ചെയ്​തു. പ്രവർത്തകരായ ചൂണ്ടിക്കൽ ഹരി, പ്രവീൺ, അനീഷ്, പ്രതീഷ് എന്നിവരെയാണ്​ അറസ്​റ്റ്​ ചെയ്ത്​ മ്യൂസിയം സ്​റ്റേഷനിലേക്ക് മാറ്റിയത്​. ഉച്ചയോടെ നിയമസഭയിലേക്ക് നടത്തിയ യുവമോർച്ച മാർച്ചിന് നേരെ പൊലീസ്​ നാല് തവണ ജലപീരങ്കി പ്രയോഗിച്ചു. നേമം മണ്ഡലം പ്രസിഡൻറ്​ ശ്രീജിത്തിന് പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീർ മാർച്ച് ഉദ്ഘാടനം ചെയ്തു. സ്​പീക്കർ പി. ശ്രീരാമകൃഷ്ണൻ കള്ളക്കടത്ത് സംഘത്തിൻെറ മുഖ്യ സൂത്രധാരനായി മാറിയെന്ന് സുധീർ ആരോപിച്ചു. സ്​പീക്കർ സ്ഥാനം രാജി​െവക്കുംവരെ സമരം ശക്തമായി തുടരുമെന്ന് യുവമോർച്ച സംസ്ഥാന അധ്യക്ഷൻ സി.ആർ. പ്രഫുൽകൃഷ്ണ പറഞ്ഞു. യുവമോർച്ച സംസ്ഥാന വൈസ്​ പ്രസിഡൻറ്​ ബി.എൽ. അജേഷ്, ആർ. സജിത്ത്, വിഷ്ണു പട്ടത്താനം, ഹരീഷ്, ചന്ദ്രകിരൺ, അഭിലാഷ് അയോധ്യ, പാപ്പനംകോട് നന്ദു, കരമന പ്രവീൺ, കൗൺസിലർ ആശാനാഥ് എന്നിവർ മാർച്ചിന് നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.