മുതലപ്പൊഴിയില്‍ ചാടിയ യുവാവിൻെറ മൃതദേഹം കണ്ടെത്തി ആറ്റിങ്ങൽ: മുതലപ്പൊഴിയില്‍ അഴിമുഖത്തെ കായലിൽ ചാടിയ യുവാവിൻെറ മൃതദേഹം കണ്ടെത്തി. വെമ്പായത്തുനിന്ന് കഴിഞ്ഞദിവസം കാണാതായ മുഹമ്മദ് റിയാസ് (31) ആണ് മുതലപ്പൊഴിയിലേക്ക് ചാടി മരിച്ചത്. മുതലപ്പൊഴിക്ക് തെക്ക് പള്ളിത്തുറക്ക് സമീപം കടലില്‍ ഒഴുകിനടക്കുന്ന നിലയില്‍ മത്സ്യത്തൊഴിലാളികളാണ് വൈകീട്ട് 5.30 ഒാടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് അഞ്ചുതെങ്ങ് തീരദേശ പൊലീസിനെ വിവരമറിയിച്ചു. തീരദേശ പൊലീസിൻെറ നിർദേശാനുസരണം വൈകീട്ട് 6.10ഓടെ മൃതദേഹം വള്ളത്തില്‍ താഴംപള്ളി തീരത്തെത്തിച്ചു. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സ്‌കൂട്ടറും ബാഗും മറ്റു രേഖകളും മുതലപ്പൊഴി പുലിമുട്ടിന് സമീപത്തുനിന്ന് കണ്ടെത്തിയതിനെതുടര്‍ന്നുള്ള അന്വേഷണത്തിലാണ് വെമ്പായത്തുനിന്ന് കാണാതായ റിയാസാണെന്ന് തിരിച്ചറിഞ്ഞത്. ബാഗ് ഇരുന്ന ഭാഗത്ത് രക്തക്കറയും കാണപ്പെട്ടു. കൈ ഞരമ്പ് മുറിച്ചതിനുശേഷമായിരിക്കാം ചാനലിലേക്ക് ചാടിയതെന്നാണ് സൂചന. ബാഗും സ്‌കൂട്ടറും റിയാസിേൻറതാണെന്ന് ബന്ധുക്കള്‍ നേരത്തേ തിരിച്ചറിഞ്ഞിരുന്നു. റിയാസിനെ കാണ്മാനില്ലെന്ന് വട്ടപ്പറ പൊലീസില്‍ കഴിഞ്ഞദിവസം ബന്ധുകള്‍ പരാതി നല്‍കിയിരുന്നു. ആശയാണ് റിയാസിൻെറ ഭാര്യ. l deadbody kondu vannappol riyas 31 atl
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.