കെ.എസ്​.​​െഎ.ഡി.സി ഓഫിസ് ഉപരോധിച്ചു

കുപ്പിവെള്ള ഫാക്ടറി തുറക്കണമെന്ന് നെടുമങ്ങാട്: അരുവിക്കരയിലെ കുപ്പിവെള്ള ഫാക്ടറി എത്രയും വേഗം തുറക്കണമെന്ന് ആവശ്യപ്പെട്ട്​ വെള്ളനാട് ജില്ലാ പഞ്ചായത്ത് മെംബർ വെള്ളനാട് ശശിയുടെ നേതൃത്വത്തിൽ . 17 കോടി രൂപ ചെലവഴിച്ച്​ നിർമാണം പൂർത്തിയാക്കിയിട്ട് മാസങ്ങളായി. അരുവിക്കര ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ. സജാദ്, രമേശ് ചന്ദ്രൻ, സതീഷ് കുമാർ, കോൺഗ്രസ്‌ അരുവിക്കര മണ്ഡലം പ്രസിഡൻറ് വെള്ളൂർക്കോണം അനിൽ, ഡി.സി.സി മെംബർ വെള്ളനാട് ശൈലേന്ദ്രൻ, വെള്ളൂർക്കോണം സജിൻ, ജി.എസ്. നന്ദൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കെ.എസ്​.​​െഎ.ഡി.സിയുടെ ഇഞ്ചക്കൽ ഇറിഗേഷൻ ഓഫിസ് ഉപരോധം. ഉപരോധത്തെതുടർന്ന് വഞ്ചിയൂർ സി.ഐയുടെ നേതൃത്വത്തിലുള്ള ​െപാലീസ് അറസ്​റ്റ്​ ചെയ്​ത്​ ജാമ്യത്തിൽ വിട്ടു. മന്ത്രിയുടെയും വാട്ടർ അതോറിറ്റി എം.ഡിയുടെയും ഉറപ്പിന്മേൽ ഒരാഴ്ചക്കുള്ളിൽ കുപ്പിവെള്ള ഫാക്ടറി തുറന്നു പ്രവർത്തിക്കാം എന്ന് ധാരണയായി. ചിത്രം: KSIDC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.