സെനറ്റ് തെരഞ്ഞെടുപ്പ് എസ്​.എഫ്​.​െഎ അട്ടിമറിച്ചെന്ന്​; സർവകലാശാലക്ക്​ മുന്നിൽ കെ.എസ്.യു പ്രതിഷേധം

തിരുവനന്തപുരം: സ്ഥാനാർഥിയെ പോലും വോട്ട്​ ചെയ്യാൻ അനുവദിക്കാതെ കേരള സർവകലാശാല സെനറ്റ്, യൂനിയൻ തെരഞ്ഞെടുപ്പ് എസ്​.എഫ്​.​െഎ അട്ടിമറിച്ചതായി കെ.എസ്​.യു. ഇതിനെതിരെ കെ.എസ്.യു പ്രവര്‍ത്തകര്‍ സർവകലാശാലക്ക് മുന്നില്‍ പ്രതിഷേധിച്ചു. ചെയര്‍മാന്‍ സ്ഥാനാർഥിയെ പോലും വോട്ട് ചെയ്യാന്‍ അനുവദിക്കാത്തിനെത്തുടര്‍ന്നാണ് പ്രതിഷേധവുമായി കെ.എസ്.യു രംഗ​െത്തത്തിയത്. തെരഞ്ഞെടുപ്പിന് എത്തിയ രണ്ട് പെണ്‍കുട്ടികളെ എസ്.എഫ്.ഐക്കാര്‍ എ.കെ.ജി സൻെററില്‍ തടഞ്ഞുവെച്ചെന്നും കെ.എസ്​.യു ആരോപിച്ചു. കള്ളവോട്ടുകള്‍ ചെയ്ത എസ.്എഫ്.ഐ കൗണ്‍സിലര്‍മാര്‍ക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടു. പരാതി നൽകാനെത്തിയ ​പ്രവർത്തകരെ സർവകലാശാല കാമ്പസിലേക്ക്​ കയറാൻ അനുവദിക്കാതെ പൊലീസ് തടഞ്ഞു. ഇവരെ പിന്നീട്​ പൊലീസ് അറസ്​റ്റ്​ ചെയ്തുനീക്കി. കെ.എസ്.യു സംസ്ഥാന പ്രസിഡൻറ്​ കെ.എം. അഭിജിത്ത്, ഭാരവാഹികളായ വി.പി. അബ്​ദുല്‍ റഷീദ്, റിങ്കു, സെയ്ദലി കായ്പ്പാടി, നബീല്‍ നൗഷാദ്, ബാഹുല്‍ കൃഷ്ണ, ആദര്‍ശ്, അന്‍ഷാദ്, ആശിഷ് അജയ്, പ്രതുല്‍, അരുണ്‍ എസ്.കെ, ഗോപു, കൃഷ്ണകാന്ത് തുടങ്ങിയവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.