തലസ്ഥാനം ​ഗ്രീൻ സിറ്റിയായി പ്രഖ്യാപിക്കും

തിരുവനന്തപുരം: തലസ്ഥാനനഗരത്തെ ഗ്രീൻസിറ്റിയായി പ്രഖ്യാപിക്കുമെന്ന്​ നയപ്രഖ്യാപനത്തിൽ ഗവർണർ. കൊച്ചിക്കുപുറമെ തിരുവനന്തപുരത്തും കോഴിക്കോടും മെട്രോപൊളിറ്റൻ ട്രാൻസ്​പോർട്ട്​ അതോറിറ്റികൾ സ്ഥാപിക്കും. നയപ്രഖ്യാപനത്തിൽ തലസ്ഥാന ജില്ലയിലെ മറ്റ്​ പദ്ധതികൾ. *തിരുവനന്തപുരം പൂജപ്പുരയിൽ പാര സർജിക്കൽ-നേത്ര ചികിത്സ ഇൻസ്​റ്റിറ്റ്യൂട്ട്​. *കാര്യവട്ടം കാമ്പസിൽ പുരാരേഖ വകുപ്പ്​ പുരാരേഖ-പൈതൃക കേന്ദ്രം *മൾട്ടിമീഡിയ സാധ്യതകൾകൂടി പ്രയോജനപ്പെടുത്തി തിരുവനന്തപുരം ടാ​േഗാർ തിയറ്ററിനെ ഇൻഫോ-കൾച്ചറൽ ഹബ്ബായി മാറ്റും. ഇലക്​ട്രോണിക് പ്രതിഷ്​ഠാപനങ്ങൾ (ഇൻസ്​റ്റലേഷനുകൾ) ​േലസർ പ്രദർശനത്തി​ൻെറ സഹായത്തോടെ ഒാപൺ എയർ സാംസ്​കാരിക പരിപാടികൾ എന്നിവ സജ്ജമാക്കും. *റവന്യൂ രേഖകൾ ഡിജിസ്​ ചെയ്യൽ, കാര്യക്ഷമമായ സേവനം എന്നിവക്കായി വില്ലേജ്​ ഇൻഫർമേഷൻ സിസ്​റ്റം. പൈലറ്റ്​ പദ്ധതി തിരുവനന്തപുരം വഞ്ചിയൂരിൽ. * തിരുവനന്തപുരത്ത്​ സൈബർ സെക്യൂരിറ്റി സൻെററും വെർച്വൽ പൊലീസ്​ സ്​റ്റേഷനും ആരംഭിക്കും. സൈബർ ഡോം ശക്തി​െപ്പടുത്തും. തിരുവനന്തപുരം റൂറൽ- ജില്ല പൊലീസ്​ ഒാഫിസർമാർക്കായി പുതിയ കെട്ടിടങ്ങൾ. * തിരുവനന്തപുരം​ ജില്ല കോടതി രേഖകൾ ഡിജിറ്റൽവത്​കരിക്കും. *​െഎ.എ.എസ്​ ഉദ്യോഗസ്ഥർക്കായി ക്വാർ​േട്ടഴ്​സ്​ നിർമിക്കും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.