തിരുവനന്തപുരം: പാർട്ടിയിലെ ഗ്രൂപ്പിസത്തിന് പരോക്ഷ വിമർശനവുമായി കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. പാര്‍ട്ടിയെന്ന വികാരത്തെക്കാള്‍ വലുതല്ല മറ്റൊന്നുെമന്നും ആ ബോധം എല്ലാവര്‍ക്കും ഉണ്ടാകണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കൂട്ടായ നേതൃത്വത്തിന്‍കീഴില്‍ ഐക്യത്തോടെ പ്രവര്‍ത്തിച്ചാല്‍ ഏതു പ്രതിസന്ധിയെയും അതിജീവിച്ച് കോണ്‍ഗ്രസിന് ഉജ്ജ്വല വിജയം നേടാനാകും. സംഘടനയെ ശക്തിപ്പെടുത്തുന്ന നടപടികളാണ് ഓരോ പ്രവര്‍ത്തകനില്‍നിന്നും ഉണ്ടാകേണ്ടത്. സ്ഥാനാർഥിനിർണയത്തിലെ പാളിച്ചയും അനൈക്യവും തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി. ജയസാധ്യതയും ജനങ്ങള്‍ക്ക് വിശ്വാസ്യതയുമുള്ള വ്യക്തികളെ അവതരിപ്പിക്കാന്‍ കഴിയണം. തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ കാരണങ്ങൾ ഉള്‍ക്കൊണ്ട് തെറ്റ് തിരുത്തണം. നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിന് ജനസ്വീകാര്യതയും കഴിവും പ്രതിബദ്ധതയും സ്വഭാവശുദ്ധിയുമായിരിക്കും യോഗ്യതകള്‍. ജയസാധ്യതയില്‍ കുറഞ്ഞൊരു ബാഹ്യസമര്‍ദത്തിനും നേതൃത്വം കീഴ്‌പ്പെടില്ല. ഒരുവിഭാഗത്തെയും അവഗണിക്കിെല്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.