ഹൈകോടതി ഉത്തരവ് സര്‍ക്കാറിൻെറ മുഖത്തേറ്റ അടി -ചെന്നിത്തല തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാലയില്‍ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം ഹൈകോടതി തടഞ്ഞത് സര്‍ക്കാറിൻെറ മുഖത്തേറ്റ വലിയൊരടിയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നിയമനാധികാരം പി.എസ്.സിക്ക് മാത്രമാണെന്ന ഹൈകോടതിയുടെ പരാമര്‍ശത്തിലൂടെ എല്‍.ഡി.എഫ് സര്‍ക്കാര്‍ നടത്തിയ എല്ലാ അനധികൃത നിയമനങ്ങളും റദ്ദാക്കപ്പെടണം. താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നടപടി സര്‍ക്കാര്‍ ഉടന്‍ അവസാനിപ്പിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.