ബി.ജെ.പി മുന്നേറ്റം സൂക്ഷ്​മമായി പരിശോധിക്കാൻ സി.പി.​െഎ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ത​േദ്ദശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ചില മേഖലകളിൽ ബി.ജെ.പി നടത്തിയ മുന്നേറ്റം സൂക്ഷ്​മമായി പരിശോധിക്കാൻ വ്യാഴാഴ്​ച ചേർന്ന സി.പി.​െഎ നിർവാഹക സമിതി തീരുമാനിച്ചു. 2019ലെ പാർലമൻെറ്​ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച്​ ബി.ജെ.പിയുടെ വളർച്ച ഭൂരിഭാഗം ജില്ലകളിലും നിശ്ചലമോ പിന്നോട്ട്​ പോകുകയോ ചെയ്​തു. തൃശൂർ, തിരുവനന്തപുരം ജില്ലകളിലെ രണ്ട്​ മുനിസിപ്പാലിറ്റികൾ, കൊല്ലത്തെ ചില പ്രദേശങ്ങൾ, എന്നിവിടങ്ങളിലാണ്​ ബി.ജെ.പിക്ക്​ ചെറിയ തോതിൽ മുന്നേറ്റമുണ്ടായത്​. തൃശൂരിൽ​ വോട്ട്​ ശതമാനത്തിൽ മുന്നേറ്റമുണ്ടായി. തിരുവനന്തപുരം കോർപറേഷനിൽ സ്​ഥിതി മെച്ചപ്പെടുത്താൻ ബി.ജെ.പിക്ക്​ കഴിഞ്ഞില്ല. ആറ്റിങ്ങൽ, വർക്കല മുനിസിപ്പാലിറ്റികളിലെ വളർച്ച തലസ്ഥാന ജില്ലയിലെ ഗ്രാമപ്രദേശങ്ങളിൽ ലഭിച്ചില്ല. പാലക്കാട്​ മുനിസിപ്പാലിറ്റിയിൽ ഭരണം നിലനിർത്താൻ കഴിഞ്ഞ ബി.ജെ.പിക്ക്​ ഗ്രാമപ്രദേശങ്ങളിൽ മികവ്​ പുലർത്താനായില്ല. പന്തളത്ത്​ എൽ.ഡി.എഫിനുണ്ടായ​ തിരിച്ചടിയുടെ​ കാരണങ്ങളും വോട്ട്​ ചോർന്നിട്ടു​ണ്ടോ എന്നും​ പരിശോധിക്കും. യു.ഡി.എഫ്​ അവിടെ ചിത്രത്തിലില്ലായിരുന്നെന്ന്​ അംഗങ്ങൾ ചൂണ്ടിക്കാട്ടി. ചെങ്ങന്നൂരിലെ പരാജയത്തിൽ എൽ.ഡി.എഫിന്​ ലഭിച്ച വോട്ട്​ ശതമാനം കൂടി പരിശോധിക്കണം. അതിൽ വലിയ ഇടിവുണ്ടായെന്നാണ്​ വിലയിരുത്തൽ. സംസ്ഥാനത്ത്​ ബി.ജെ.പിയുടെ പാർട്ടി ചിഹ്നത്തിൽ മത്സരിച്ചവർക്ക്​ കഴിഞ്ഞ പാർലമൻെറ്​ തെരഞ്ഞെടുപ്പിൽ ലഭിച്ച വോട്ട്​ കിട്ടിയി​െല്ലന്നും ചൂണ്ടിക്കാട്ടി. അതേസമയം ബി.ജെ.പിയുടെ കടന്നുകയറ്റം വെല്ലുവിളിയാണെന്നും സി.പി.​െഎയും സി.പി.എമ്മും​ അക്കാര്യം ഗൗരവമായി കാണണമെന്നും ഒരു വിഭാഗം അംഗങ്ങൾ ആവശ്യപ്പെട്ടു. യു.ഡി.എഫിന്​ തിരിച്ചടി കിട്ടിയ പ്രദേശങ്ങളിൽ ബി.ജെ.പിക്കാണ്​ മുന്നേറ്റം. യു.ഡി.എഫ്​-എൽ.ഡി.എഫ്​ വോട്ട്​ ശതമാന വ്യത്യാസത്തിൽ വലിയ ഏറ്റക്ക​ുറച്ചിലില്ലെന്നിരിക്കെ, ബി.ജെ.പി വോട്ടിലെ വർധന​ പുതിയ വോട്ടർമാരുടെ മനസ്സ്​​ വ്യക്തമാക്കുന്നതാ​ണ്​. പരമ്പരാഗത വ്യവസായ മേഖലയുടെ തകർച്ചയും തൊഴിലാളി കുടുംബങ്ങളുടെ ദുരവസ്ഥയും എൽ.ഡി.എഫി​ൻെറ വോട്ടിനെയും ബാധിച്ചു. കൊല്ലം ഇതിന്​ ഉദാഹരണമാണെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി. സി.പി.​െഎ സ്ഥാനാർഥികളുടെ പരാജയം ജില്ല തലങ്ങളിലും പ്രാദേശികമായും പരിശോധിക്കാനും തീരുമാനിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.