പെരിങ്ങമ്മല പഞ്ചായത്ത്​: സ്​റ്റാൻഡിങ്​ കമ്മിറ്റി തെരഞ്ഞെടുപ്പ് നടന്നില്ല

പാലോട്: പെരിങ്ങമ്മല പഞ്ചായത്തിൽ സ്​റ്റാൻഡിങ്​ കമ്മിറ്റി തെരഞ്ഞെടുപ്പ് നടന്നില്ല. വ്യാഴാഴ്ച തെരഞ്ഞെടുപ്പ് നടപടിക്രമം ആരംഭിച്ചെങ്കിലും വൈസ് പ്രസിഡൻറ്​ ചെയർമാനായുള്ള ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക്​ ആരും നാമനിർദേശം നൽകിയില്ല. ഭൂരിപക്ഷമുള്ള മുന്നണി ആദ്യം നാമനിർദേശം നൽകിയ ശേഷം മത്സരത്തിലേക്ക് കടക്കുന്നതാണ് രീതി. എന്നാൽ, ഭൂരിപക്ഷമുള്ള യു.ഡി.എഫ് അതിന് തയാറായില്ല. ഒരംഗമുള്ള ബി.ജെ.പിക്ക്​ കമ്മിറ്റിയിൽ എത്താൻ സാഹചര്യമുണ്ടെങ്കിലും അവരും കോൺഗ്രസുമായുള്ള ധാരണയുടെ അടിസ്ഥാനത്തിൽ പിന്മാറിയെന്ന്​ ആരോപണമുയർന്നു. ഇവരെ ഉൾപ്പെടെ മറ്റ് മൂന്ന് സ്​റ്റാൻഡിങ്​ കമ്മിറ്റികളിലേക്കെത്തിച്ച് ഭൂരിപക്ഷമുറപ്പാക്കി ചെയർമാൻ സ്ഥാനം ഉറപ്പിക്കുകയായിരുന്നത്രെ ലക്ഷ്യം. ഇത് തിരിച്ചറിഞ്ഞ് എൽ.ഡി.എഫും ധനകാര്യ സമിതിയിലേക്ക് നാമനിർദേശത്തിന് മുതിർന്നില്ല. ധനകാര്യ സ്​റ്റാൻഡിങ് കമ്മിറ്റി രൂപപ്പെടാത്തതിനാൽ മറ്റുള്ള കമ്മിറ്റികൾ തെരഞ്ഞെടുക്കാനുമാകില്ല. ഇതോടെ, തെരഞ്ഞെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റി​െവച്ചു. രണ്ട് അംഗങ്ങളുള്ള മുസ്​ലിം ലീഗ് നിർദേശിച്ചയാളെ ഒഴിവാക്കി ലീഗി​ൻെറ തന്നെ മറ്റൊരു അംഗത്തെ വൈസ് പ്രസിഡൻറാക്കിയതിനെ തുടർന്ന് യു.ഡി.എഫിൽ കലഹം നിലവിലുണ്ട്. തങ്ങളുടെ അംഗത്തെ കോൺഗ്രസ് തട്ടിയെടുത്തതായാണ് ലീഗ് ഈ വിഷയത്തെ കാണുന്നത്. അതേസമയം ഗ്രാമപഞ്ചായത്ത് സ്​റ്റാൻഡിങ്​ കമ്മിറ്റി തെരഞ്ഞെടുപ്പിൽ ബി.ജെ.പി പിന്തുണ തേടിയ കോൺഗ്രസ് നടപടി പ്രതിഷേധാർഹമാണെന്ന്​ ലീഗ് പെരിങ്ങമ്മല പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. ബി.ജെ.പിയുമായി കൂട്ടുകൂടി സ്​റ്റാൻഡിങ്​ കമ്മിറ്റി പിടിക്കാനുള്ള നടപടിയിൽ പ്രതിഷേധിച്ച് മുസ്​ലിം ലീഗ് യു.ഡി.എഫ് പഞ്ചായത്ത്പാർലമൻെററി പാർട്ടി കമ്മിറ്റിയിൽ നിന്ന്​ പിന്മാറും. അധികാരം പിടിക്കാനുള്ള കോൺഗ്രസി​ൻെറ പ്രാദേശിക കൂട്ടുകെട്ടിനെ സംബന്ധിച്ച് ഡി.സി.സി നിലപാട് വ്യക്തമാക്കണമെന്നും മുസ്​ലിം ലീഗ് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.