മണക്കാട്-വലിയപള്ളി-കുത്തുകല്ലിൻമൂട്-റോഡ് സഞ്ചാരയോഗ്യമാക്കണം

must തിരുവനന്തപുരം: മണക്കാട്-വലിയപള്ളി-കുത്തുകല്ലിൻമൂട്- കൊഞ്ചിറവിള റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യം. റോഡ് പൊട്ടിപ്പൊളിഞ്ഞ് വാഹനങ്ങൾക്കും കാൽനടക്കാർക്കും സഞ്ചരിക്കാൻ കഴിയാത്ത സ്​ഥിതിയാണ്​. റോഡ് ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കാൻ നടപടി കൈക്കൊള്ളണമെന്ന് അഭ്യർഥിച്ച് കളിപ്പാൻകുളം വാർഡ് കൗൺസിലർ ഡി. സജുലാൽ പി.ഡബ്ല്യു.ഡി റോഡ്സ് വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർക്ക് നിവേദനം നൽകി. ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉറപ്പുനൽകിയതായി കൗൺസിലർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.