അമ്പലത്തറ: ആര്യന്‍കുഴി ക്ഷേത്രത്തിൽനിന്ന് ദേവിയുടെ വിഗ്രഹത്തില്‍ അണിയാന്െവച്ചിരുന്ന സ്വര്‍ണാഭരണങ്ങളും ഭണ്ഡാരപെട്ടിയില്‍ സൂക്ഷിച്ചിരുന്ന പണവും കവർന്നു. ചുറ്റുമതില്‍ ചാടിക്കടന്ന് നടപൊളിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്. ക്ഷേത്രപൂജാരി രാവിലെ നടതുറക്കാന്‍ എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. പൂന്തുറ പൊലീസും വിരലടയാള വിദഗ്ധരും ഡോഗ്സ്ക്വാഡും തെളിവുകള്‍ ശേഖരിച്ചു. വിമാനം വൈകി; പ്രതിഷേധവുമായി യാത്രക്കാര്‍ ശംഖുംമുഖം: തിരുവനന്തപുരത്തുനിന്ന് ചെവ്വാഴ്ച്ച ഉച്ചക്ക് 1.40ന് യാത്രക്കാരുമായി ഷാര്‍ജയിലേക്ക് പോകണ്ട എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം വൈകി. യാത്രക്കാര്‍ ബോര്‍ഡിങ് പാസെടുത്ത് വിമാനത്താവളത്തില്‍ പ്രവേശിച്ചശേഷം സമയം കഴിഞ്ഞിട്ടും എമിേഗ്രഷന്‍ പരിശോധന തുടങ്ങാതായതോടെ യാത്രക്കാര്‍ പ്രതിഷേധിച്ചു. വിമാനം ഷാര്‍ജയില്‍ ഇറങ്ങുന്നതിനുള്ള ലാന്‍ഡിങ് ക്ലിയറന്‍സ് കിട്ടാത്തത് കാരണമാണ് വൈകുന്നതെന്ന് അധികൃതർ അറിച്ചതോടെയാണ് പ്രതിഷേധം അവസാനിച്ചത്. ലാന്‍ഡിങ്ങിന് അനുമതി ലഭിച്ചതോടെ എമിേഗ്രഷന്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി വൈകീട്ട് നാലോടെ വിമാനം യാത്രക്കാരുമായി ഷാര്‍ജയിലേക്ക് പറന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.