വിഴിഞ്ഞം: തമിഴ്നാട്ടിലെ തേങ്ങാപ്പട്ടണത്തുനിന്ന് ഉൾക്കടലിൽ മീൻ പിടിക്കാൻ പോയ പുല്ലുവിള സ്വദേശിയായ മത്സ്യത്തൊഴിലാളി യുവാവിനെ കാണാനില്ലെന്ന് പരാതി. അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. പുല്ലുവിള സ്വദേശി അഭിലാഷിനെയാണ് (32) കാണാതായത്. തിങ്കളാഴ്ച വൈകീട്ട് മൂന്നരയോടെ തമിഴ്നാട് സ്വദേശിയുടെ ജീസസ് എന്ന ബോട്ടിലാണ് അഭിലാഷ് ഉൾപ്പെടെയുള്ള ഒമ്പതംഗ സംഘം കടലിലേക്ക് പുറപ്പെട്ടത്. ലക്ഷദ്വീപ് മേഖലയിൽനിന്ന് കൊഞ്ച് പിടിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ, യാത്രക്കിടയിൽ രാത്രി ഒമ്പതോടെ നീരോടിയിൽനിന്ന് എട്ട് നോട്ടിക്കൽ മൈൽ ഉൾക്കടലിൽെവച്ച് അഭിലാഷിനെ കാണാതാകുകയായിരുന്നെന്നാണ് കൂടെയുള്ളവർ അധികൃതരെ അറിയിച്ചത്. കുളച്ചൽ തീരദേശ പൊലീസും കോസ്റ്റ് ഗാർഡും തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ബോട്ടിൽ സഞ്ചരിക്കുന്നതിനിടയിൽ അഭിലാഷ് കടലിൽ വീണിരിക്കാമെന്നാണ് കരുതുന്നതെന്ന് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.