ജില്ല പഞ്ചായത്ത്​ ആര്യനാട്

attention ആര്യനാട്: അഗസ്ത്യമലനിരകള്‍ മുതല്‍ വെള്ളനാട് വരെ ഉള്‍പ്പെടുന്ന ആര്യനാട് ജില്ല ഡിവിഷനില്‍ (പട്ടികജാതി വനിത) ഇക്കുറി തീപാറുന്ന പോരാട്ടമാണ്. ഇടതുവലതുമുന്നണി സ്ഥാനാർഥികളെ വിജയിപ്പിച്ച ആര്യനാട് ഇക്കുറി ഡിവിഷന്‍ നിലനിര്‍ത്താനായി ഇടതുമുന്നണി ബ്ലോക്ക് പഞ്ചായത്തംഗം എ. മിനിയെയാണ് (40) ഗോദയിലിറക്കിയിരിക്കുന്നത്. എന്നാല്‍, ഡിവിഷന്‍ പിടിച്ചെടുക്കാന്‍ കന്നിയങ്കക്കാരിയായ സിതാര രവീന്ദ്രനാണ്​ (29) യു.ഡി.എഫി​ൻെറ പോരാളി. അട്ടിമറി വിജയം പ്രതീക്ഷിച്ച് എന്‍.ഡിഎ ബി.ജെ.പി അരുവിക്കര മണ്ഡലം വൈസ് പ്രസിഡൻറ്​ ഷൈനി രാജേന്ദ്രനെയാണ് (37) ഇവിടെ മത്സരിപ്പിക്കുന്നത് ജില്ല പഞ്ചായത്ത് രൂപവത്​കരണഘട്ടത്തില്‍ തൊളിക്കോട് ഡിവിഷനായിരുന്നു. പിന്നീടത് ആര്യനാട് ഡിവിഷനായി. കൂടുതൽ തവണകളിലും എൽ.ഡി.എഫിനായിരുന്നു വിജയം. 2010 ൽ യു.ഡി.എഫിലെ ജനതാദൾ (യു) പ്രതിനിധിയായി മത്സരിച്ച ബീനയായിരുന്നു വിജയിച്ചത്. ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ പദവി എസ്.സി സംവരണമായതോടെ സംവരണ ഡിവിഷനായ ആര്യനാട് മുന്നണികളുടെ ശ്രദ്ധാകേന്ദ്രമാണ്. ജില്ല പഞ്ചായത്തി‍ൻെറ ആര്യനാട് ഡിവിഷനില്‍ കുറ്റിച്ചൽ പഞ്ചായത്തിലെ 14, ആര്യനാട്- 18, ഉഴമലയ്ക്കൽ- എട്ട്​, വിതുര-12, തൊളിക്കോട് -ഒന്ന്, വെള്ളനാട്- ഒന്ന്​ ഉള്‍പ്പെടെ 54 വാർഡുകൾ ഉൾപ്പെട്ടതാണ്. കുറ്റിച്ചല്‍ നിവാസിയും ഡി.വൈ.എഫ്.ഐ ഏരിയ ജോയൻറ്​ സെക്രട്ടറി, മഹിള അസോസിയേഷൻ ഏരിയ എക്സിക്യൂട്ടിവ് അംഗം, പി.കെ.എസ് ജില്ല കമ്മിറ്റിയംഗവുമായ ബ്ലോക്ക് ഇടതു വനിതാ നേതാവ് എ.മിനിയുടേത് ഇത് രണ്ടാം അങ്കമാണ്. 2015ൽ വെള്ളനാട് ബ്ലോക്ക് പഞ്ചായത്തി‍ൻെറ കുറ്റിച്ചൽ ഡിവിഷനിലായിരുന്നു ആദ്യ മത്സരം. ​െതരഞ്ഞെടുപ്പ് പ്രഖ്യാപനത്തി​ൻെറ ആദ്യ ഘട്ടത്തിൽതന്നെ സ്ഥാനാർഥിയെ തീരുമാനിച്ചതോടെ മിനി യുടെ പ്രചാരണം രണ്ടു വട്ടം പൂര്‍ത്തിയായി. കോണ്‍ഗ്രസ് കുടുംബത്തിലെ അംഗവും യൂത്ത് കോൺഗ്രസ് അരുവിക്കര നിയോജക മണ്ഡലം സെക്രട്ടറിയും എൻജിനീയറിങ്ങും കഴിഞ്ഞ സിതാര രവീന്ദ്ര​ൻെറ കന്നിയങ്കമാണെങ്കിലും പ്രചാരണത്തിലും പിറകിലല്ല. ഡിവിഷനിലെ എല്ലാ പ്രദേശങ്ങളും രണ്ട് റൗണ്ട് പ്രചാരണം കഴിഞ്ഞു. അഗസ്ത്യവനത്തിലെ സെറ്റില്‍മൻെറുകള്‍ ഉള്‍പ്പെടുന്ന ഡിവിഷനില്‍ ഓടിയെത്തുകയാണ് സിതാര. ബി.ജെ.പി അരുവിക്കര മണ്ഡലം വൈസ് പ്രസിഡൻറ്​ ഷൈനി രാജേന്ദ്രനിലൂടെ വിജയം പ്രതീക്ഷിച്ച് കടുത്ത പ്രചാരണങ്ങള്‍ക്കാണ് ബി.ജെ.പി രംഗത്തുള്ളത്. ​െതരഞ്ഞെടുപ്പ്​ ഗോദയില്‍ ഷൈനിയുടേത് രണ്ടാം അങ്കമാണ്. 2015ൽ കുറ്റിച്ചൽ പഞ്ചായത്തിലെ ഉത്തരംകോട് വാർഡില്‍ നിന്നും ജനവിധി തേടിയിരുന്നു. ഭര്‍ത്താവ് എസ്‌.സി മോർച്ച ജില്ല ട്രഷററായ ആർ.കെ. രാജേന്ദ്രൻ കുറ്റിച്ചല്‍ പഞ്ചായത്തിലെ ഉത്തരംകോട് വാര്‍ഡില്‍ നിന്നും എന്‍.ഡി.എ സ്ഥാനാർഥിയായി മത്സരിക്കുന്നുണ്ട്. ആര്യനാട് ജില്ല ഡിവിഷനില്‍ Aryanad-Di-Shyni rajendran.jpg Aryanad-Divi-Mini-LDF (1).jpg Aryanad-Divi-sithara (2).jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.