വെമ്പായം-പഴകുറ്റി റോഡി​െൻറ ശോച്യാവസ്ഥ: മുസ്​ലിംലീഗ് മാർച്ച്‌ നടത്തി

വെമ്പായം-പഴകുറ്റി റോഡി​ൻെറ ശോച്യാവസ്ഥ: മുസ്​ലിംലീഗ് മാർച്ച്‌ നടത്തി Muslim leage_vembayam നെടുമങ്ങാട്: കുണ്ടും കുഴിയും വെള്ളക്കെട്ടുമായി യാത്ര ദുരിതത്തിലായ വെമ്പായം-പഴകുറ്റി റോഡി​ൻെറ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട്​ മുസ്​ലിംലീഗ് പ്രതിഷേധ മാർച്ച്‌ സംഘടിപ്പിച്ചു. നെടുമങ്ങാട് നിയോജകമണ്ഡലത്തിൽ സഞ്ചാരയോഗ്യമായ ഒരു റോഡ് പോലുമില്ലെന്നും സ്ഥലം എം.എൽ.എ മണ്ഡലത്തി​ൻെറ വികസനകാര്യത്തിൽ ഇടപെടുന്നില്ലെന്നും പാർലമൻെറ്​ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടശേഷം മണ്ഡലത്തിൽ തിരിഞ്ഞുനോക്കിയിട്ടില്ലെന്നും മാർച്ച്‌ ഉദ്​ഘാടനം ചെയ്ത്​ സംസാരിച്ച മുസ്​ലിംലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കണിയാപുരം ഹലിം അഭിപ്രായപ്പെട്ടു. മുസ്​ലിംലീഗ് സംസ്ഥാന പ്രവർത്തകസമിതിയംഗം ചാന്നാങ്കര എം.പി കുഞ്ഞ് മുഖ്യപ്രഭാഷണം നടത്തി. കന്യാകുളങ്ങര ഷാജഹാൻ, എസ്​.എഫ്​.എസ്.​ തങ്ങൾ, ഫറാസ് മാറ്റപ്പള്ളി, ഇർഫാൻ ഹലിം, ആരിഫ്, സിദ്ധിക്ക് നെടുമങ്ങാട്, ജിജു മീരാൻ തുടങ്ങിയവർ പ്രസംഗിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.