കല്ലമ്പലം: കാർഷികസമൃദ്ധിയുടെ നിറവും പ്രതാപവും തിരിച്ചറിഞ്ഞ് മേഖലയിലെ ഒരു കൂട്ടം ചെറുപ്പക്കാർ പാടത്തേക്കിറങ്ങിയതോടെ തരിശുകിടന്നിരുന്ന പാടശേഖരം ഹരിതാഭമായി. നാവായിക്കുളം പഞ്ചായത്തിലെ ഭരണിക്കാവ് ഏലാ ഒരു കാലത്ത് പഞ്ചായത്തിലെ തന്നെ നെല്ലറകളിലൊന്നായിരുന്നു. വളരെക്കാലമായി തരിശുകിടന്നിരുന്ന നെൽപ്പാടങ്ങൾ കർഷകസമിതിയുടെയും കൃഷിഭവൻെറയും നേതൃത്വത്തിൽ കഴിഞ്ഞ രണ്ടുതവണ കൃഷിയിറക്കുകയുണ്ടായി. പരമ്പരാഗത കൃഷിക്കാരായ ചിലർ കൃഷി ചെയ്യാൻ മുന്നോട്ടുവന്നെങ്കിലും ഇപ്രാവശ്യം മേഖലയിലെ യുവാക്കളെ നെൽകൃഷിയിലേക്ക് ആകർഷിക്കുന്നതിനും മുഴുവൻ കൃഷിപ്പണികളും തങ്ങൾക്ക് വഴങ്ങുമെന്നവർ തെളിയിക്കുകയും ചെയ്തു. കർഷകനും പാടശേഖരസമിതിയുടെ നെടുംതൂണായ എം.ആർ. നിസാറിൻെറ നേതൃത്വത്തിൽ ബി.ടെക് വിദ്യാർഥിയായ ഫിർദൗസ് ആലം, ഫിജാസ്, സബീബ്, അൽ അമീൻ, ദിൽഷാദ്, ഷിബു തുടങ്ങി നിരവധി യുവാക്കളാണ് മണ്ണിൻെറ മഹത്ത്വം തിരിച്ചറിഞ്ഞ് വയലിലേക്കിറങ്ങിയത്. ഇതിൽ ഫിർദൗസ് ആലം, സബീബ് എന്നിവർ കാർഷിക മേഖലയിൽ നൽകിയ സംഭാവനകളെ പരിഗണിച്ച് അടൂർ പ്രകാശ് എം.പി നേരിട്ടെത്തി ഇവരെ അനുമോദിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു. പഴയകാല കാർഷികസമൃദ്ധിയിലേക്കും മണ്ണിൻെറ നന്മയിലേക്കും തിരികെ പോകാനുള്ള യുവാക്കളുടെ നിശ്ചയദാർഢ്യത്തിനുമുന്നിൽ കതിരണിഞ്ഞ നെൽപ്പാടങ്ങൾ പ്രചോദനമാവുകയാണ്. കാപ്ഷൻ nell padam ചിത്രം; യുവാക്കളുടെ ശ്രമഫലമായി കതിരണിഞ്ഞ ഭരണിക്കാവ് ഏല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.