റോഡരികിൽ ഇറച്ചി മാലിന്യം ഉപേക്ഷിച്ച മൂവർസംഘം അറസ്​റ്റിൽ

കിളിമാനൂർ: പുല്ലയിൽ കടമുക്ക് റോഡിന് ഇരുവശങ്ങളിലും ഇറച്ചിമാലിന്യം വാഹനത്തിൽ കൊണ്ടുവന്ന് പതിവായി നിക്ഷേപിച്ചിരുന്ന മൂവർ സംഘത്തെ പൊലീസ് അറസ്​റ്റ്​ ചെയ്തു. വാഹനത്തി​ൻെറ ഡ്രൈവറായ നഗരൂർ ശ്രീശങ്കര കോളജിന് സമീപം കാവുവിള വീട്ടിൽ ഹനീം (30), വാഹനമുടമ കാട്ടുചന്ത തെങ്ങുവിള പുത്തൻവീട്ടിൽ നസീർ മുഹമ്മദ് (54), സഹായി കല്ലിംഗൽ, എൻ.എസ് മൻസിലിൽ നാദിർഷ (25) എന്നിവരെയാണ് കിളിമാനൂർ പൊലീസ് പിടികൂടിയത്. സെപ്റ്റംബർ ഒന്നിന് വൈകുന്നേരം അഞ്ചോടുകൂടി ഇറച്ചിമാലിന്യം പ്രദേശത്ത് കൊണ്ടുവന്ന് നിക്ഷേപിച്ചശേഷം സംഘം കടന്നുകളഞ്ഞിരുന്നു. വാഹനത്തി​ൻെറ നമ്പർ തിരിച്ചറിഞ്ഞ നാട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വാഹനത്തോടൊപ്പം പ്രതികളെ പിടികൂടിയത്. ഫോട്ടോ .. kmr_ pho_6-2 b കിളിമാനൂരിൽ അറസ്​റ്റിലായ പ്രതികൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.