പൂന്തുറ: കനത്തമഴയും കടലാക്രണവുംമൂലം കടലില്‍ വള്ളങ്ങള്‍ വ്യാപകമായി തകര്‍ന്നു. വള്ളങ്ങള്‍ കരെക്കത്തിക്കാന് ശ്രമിച്ച നിരവധി മത്സ്യത്തൊഴിലാളികള്‍ക്ക്് പരിക്കേറ്റു. പൂന്തുറ മുതല്‍ വേളി വരെയുള്ള തീരപ്രദേശത്ത് നിരവധി വീടുകളിൽ വെള്ളംകയറി നാശമുണ്ടായി. കടലാക്രണം തുടരുന്നതിനാൽ പല വീടുകളും അപകടഭീഷണിയിലാണ്. വലിയതുറ കടല്‍പാലത്തിന് സമീപം കടലില്‍ വിവിധ ഇടങ്ങളിലായുണ്ടായിരുന്ന വള്ളങ്ങളാണ് ശക്തമായ കാറ്റിലും മഴയിലുംപെട്ട് തലകീഴായി മറിയുകയും പരസ്പരം കൂട്ടിയിടിച്ച് തകരുകയും ചെയ്തത്. കടലില്‍ വള്ളങ്ങള്‍ തകരുന്നത് തീരത്തുനിന്ന് കണ്ട മത്സ്യത്തൊഴിലാളികള്‍ കാറ്റുംമഴയും അവഗണിച്ച് പുറപ്പെടുകയായിരുന്നു. തിരയിൽപെട്ട വള്ളങ്ങള്‍ ദേഹത്ത് ഇടിച്ചും മറ്റുമാണ് പലർക്കും പരിക്കേറ്റത്. ഇവരെ സഹായിക്കാൻ നാട്ടുകാരും രംഗത്തുവന്നു. മൂന്ന് വള്ളങ്ങള്‍ മാത്രമേ എറെ പണിപ്പെട്ട് കരയിൽ എത്തിക്കാനായുള്ളൂ. വലിയതുറ സ്വദേശികളായ ബ്രൂണോ, കുഞ്ഞുമോന്‍ എന്നിവരുടെ വള്ളങ്ങള്‍ നങ്കൂരം ഇളകി കടല്‍പാലത്തിൻെറ ഭിത്തിയില്‍ പലതവണയിടിച്ച് പൂർണമായും തകര്‍ന്നു. മറ്റ് വള്ളങ്ങള്‍ക്ക് ഭാഗികമായി നാശമുണ്ടായി. സംഭവം കോസ്റ്റല്പൊലീസിനെയും ഫിഷറീസിനെയും അറിയിെച്ചങ്കിലും ഇവര്‍ സഹായത്തിന് എത്തിയിെല്ലന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. വലിയ ബോട്ടുകള്‍ അധികൃതർ എത്തിച്ചിരുെന്നങ്കില് വള്ളങ്ങള്‍ കെട്ടിവലിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാമായിരുന്നു. വലിയതുറ ഭാഗത്ത് കടലാക്രമത്തില്‍ തീരം നഷ്ടമായത് കാരണം മത്സ്യബന്ധനം കഴിഞ്ഞ് വരുന്ന വള്ളങ്ങള്‍ തീരത്തേക്ക് കയറ്റിവെക്കാന്‍ കഴിയില്ല. ഇതുകാരണം മത്സ്യത്തൊഴിലാളികള്‍ വള്ളങ്ങള്‍ കടലില്‍ നങ്കൂരം ഇട്ടശേഷം വള്ളത്തിലെ എൻജിനുകളും കൊണ്ടുവരുന്ന മത്സ്യവുമായി തീരത്തേക്ക് നീന്തിക്കയറുകയാണ് പതിവ്. വലിയതുറ ജൂസാറോഡിലും കൊച്ചുതോപ്പിലും അഞ്ചാംനിര വീടുകളിലേക്കാണ് വെള്ളം ഇരച്ച് കയറുന്നത്. കൊച്ചുതോപ്പില്‍ ഒരു വീടിൻെറ മേല്‍ക്കൂര പൂർണമായും തകര്‍ന്നു. പൂന്തുറ ചേരിയമുട്ടത്ത് കടല്‍ഭിത്തികള്‍ക്ക് മുകളിലൂടെ റോഡും കഴിഞ്ഞാണ് 30ഒാളം വീടുകളിലേക്ക് വെള്ളം കയറി നാശമുണ്ടായത്. ഇൗ ഭാഗത്ത് റോഡിലൂടെ നടന്ന് പോവുകയായിരുന്ന പൂന്തുറ സ്വദേശി മനോജിന് കടലാക്രണത്തില്‍ പരികേറ്റു. കോവിഡ് ഭീതിയില്‍ കഴിയുന്ന തീരദേശത്ത് മഴ ശക്തമായതോടെ ദുരിതം വർധിച്ചിട്ടുണ്ട്. --
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.