അൺ എയ്ഡഡ് അധ്യാപകർക്കും ജീവനക്കാർക്കും പ്രത്യേക പാക്കേജ് വേണം - യു.എസ്​.ടി.യു

തിരുവനന്തപുരം: അൺ എയ്ഡഡ് മേഖലയിൽ പ്രവർത്തിക്കുന്ന അധ്യാപകർക്കും ജീവനക്കാർക്കും വേണ്ടി സർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന്​ യു.എസ്​.ടി.യു ആവശ്യപ്പെട്ടു. അൺ എയ്ഡഡ് മേഖലയിലെ പ്രശ്നം സർക്കാറി​ൻെറ ശ്രദ്ധയിൽ കൊണ്ടുവരുന്നതുവരെ പ്രക്ഷോഭപരിപാടികൾക്ക് രൂപം നൽകും. യു.എസ്​.ടി.യു സംഘടിപ്പിച്ച പ്രക്ഷോഭ പരിപാടിയുടെ ആദ്യഘട്ട സമരമായ 'വീട്ടു മുറ്റത്ത് ഒരു ക്ലാസ് മുറി' സംസ്ഥാനതല ഉദ്ഘാടനം റസാഖ് പാലേരി നിർവഹിച്ചു. എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം, കോട്ടയം, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലെ ഉദ്ഘാടനം യഥാ ക്രമം സംസ്ഥാന പ്രസിഡൻറ്​ അസൂറ നാസർ, സംസ്ഥാന ജനറൽ സെക്രട്ടറി അൻസാദ് അമ്പഴ, ട്രഷറർ എം.എ. ജലാൽ, നൗഷാദ് മുണ്ടക്കയം, ഡോ. അതീഖുറഹ്മാൻ പുലാപ്പറ്റ, മുബാറഖ് മലപ്പുറം എന്നിവർ നിർവഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.