നന്ദിയോട് പഞ്ചായത്തിൽ ഒരു കോവിഡ് മരണം കൂടി

പാലോട്: നന്ദിയോട് പഞ്ചായത്തിൽ കോവിഡ് ബാധിച്ച്​ ഒരാൾ മരിച്ചു. കുറുന്താളി പാറവിളാകത്ത് വീട്ടിൽ എൻ. സുന്ദരേശൻ ആശാരി (80) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. ഭാര്യ ഓമന. മക്കൾ: അനിത, ഷിബു, ബൈജു. മരുമക്കൾ: പരേതനായ തുളസീധരൻ, സന്ധ്യ, അഞ്ജു. തിരുവനന്തപുരം ശാന്തികവാടത്തിൽ തിങ്കളാഴ്ച സംസ്കാരം നടക്കും. കോവിഡ് ബാധിച്ച് പഞ്ചായത്തിൽ നേരത്തേ ഒരാൾ മരിച്ചിരുന്നു. ഇതോടെ നന്ദിയോട് പഞ്ചായത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.