തെരഞ്ഞെടുപ്പ്​ മുന്നിൽകണ്ട്​ 'ഫ്ലക്​സ്​' സ്ഥാപിക്കൽ തുടങ്ങി

അമ്പലത്തറ: തദ്ദേശ തെരഞ്ഞെടുപ്പിന്​ മുന്നോടിയായി വാര്‍ഡ് തലങ്ങളില്‍ സീറ്റ് ഉറപ്പിക്കാന്‍ സ്ഥാനാർഥി മോഹികള്‍ സ്വന്തം നിലക്ക് ഫ്ലക്സുകള്‍ സ്ഥാപിച്ച് തുടങ്ങി. സീറ്റ് ഉറപ്പിക്കുന്നതിനായി നേരത്തെ തന്ന വാര്‍ഡുകളില്‍ സജീവമാ​െണന്ന് നേതാക്കളെയും പൊതുജനത്തെയും ബോധ്യപ്പെട​ുത്തുകയാണ്​ ലക്ഷ്യം. തീരദേശ വാര്‍ഡുകളില്‍ ഇത്തരം നിരവധി ഫ്ലക്​സുകള്‍ ഉയര്‍ന്നുകഴിഞ്ഞു. കോവിഡ് കാലത്ത് ആരോഗ്യപ്രവര്‍ത്തകരെ സഹായിക്കുന്നതി​ൻെറ ഭാഗമായി നടത്തിയ ഇടപെടലുകള്‍, ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യുന്ന ചിത്രങ്ങള്‍ എന്നിവയൊക്കെ ഉൾപ്പെടുത്തിയാണ് ഫ്ലക്​സുകള്‍ തയാറാക്കിയിട്ടുള്ളത്​. ഇതിലൂടെ വാര്‍ഡിലെ ജനങ്ങള്‍ക്കിടയില്‍ തങ്ങള്‍ക്ക് സ്വാധീനം ഉണ്ടന്ന് നേതാക്കളെ ബോധപ്പെടുത്തുകയാണ് ആദ്യലക്ഷ്യം. ഇത്തരത്തില്‍ സ്ഥാപിക്കുന്ന ഫ്ലക്സുകള്‍ പിന്നീട് നവമാധ്യമങ്ങളിലൂടെ ലൈക്കും കമൻറും തങ്ങള്‍ക്ക് അനുകൂലമാകുന്ന തരത്തിലാക്കി നേതാക്കള്‍ക്ക് മുന്നില്‍ എത്തിച്ച് സീറ്റ് ഉറപ്പിക്കുന്നതിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. തീരദേശത്തെ മിക്ക വാര്‍ഡുകളിലും തെരഞ്ഞെടുപ്പ്​ ചർച്ചകൾ ഇപ്പോ​ഴേ സജീവമാണ്. ഇതി​ൻെറ ഭാഗമായി പലയിടങ്ങളിലും രഹസ്യയോഗങ്ങള്‍ വരെ നടന്നു. ചിലയിടങ്ങളില്‍ തെരഞ്ഞടുപ്പ് മുന്നില്‍ കണ്ട് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ പോലും രാഷ്​ട്രീയമായി ഉപയോഗിക്കപ്പെടുന്നു. വെട്ടുകാട്, ശംഖുംമുഖം, വള്ളക്കടവ്, വലിയതുറ, മുട്ടത്തറ, ബീമാപള്ളി, ബീമാപള്ളി ഈസ്​റ്റ്​, മാണിക്യവിളാകം, പുത്തന്‍പള്ളി, പൂന്തുറ, തിരുവല്ലം ഉൾപ്പെടെ 11 വാര്‍ഡുകളാണ് തലസ്ഥാന നഗരത്തി​ൻെറ തീരദേശവാര്‍ഡുകളില്‍ പ്രധാനമായും ഉൾപ്പെടുന്നത്. ഇതില്‍ നാല് വാര്‍ഡുകളില്‍ പുരുഷന്മാരും ഏഴ് വാര്‍ഡുകളില്‍ വനിതകളുമാണ് നിലവില്‍ കൗണ്‍സിലര്‍മാര്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.