പ്രമേഹരോഗികളിൽ കോവിഡ്​ മരണങ്ങൾ വർധിക്കുന്നു

തിരുവനന്തപുരം: മറ്റ് രോഗങ്ങൾക്ക്​ ചികിത്സയിൽ കഴിയുന്നവരിൽ കോവിഡ്​ മരണത്തിനിരയാകുന്നവരുടെ എണ്ണം ഉയരുന്നു. ആരോഗ്യവകുപ്പ്​ പുറത്തുവിട്ട കണക്കുകൾ ​പ്രകാരം പ്രമേഹ​േരാഗികളിലും രക്​തസമ്മർദം ഉയർന്നവരി​ലും കോവിഡ്​ മരണനിരക്ക്​ ഉയരുകയാണ്​. ​മറ്റ്​ രോഗങ്ങൾക്ക്​ ചികിത്സയിലിരിക്കെ കോവിഡ്​ ബാധിച്ച്​ മരിച്ചവരിൽ 69 ശതമാനം പ്രമേഹ രോഗികളാണ്​. 65 ശതമാനം പേർ രക്​തസമ്മർദത്തിന്​ ചികിത്സയിൽ കഴിഞ്ഞവരും. 12 ശതമാനം അർബുദരോഗികളാണ്​. ആറ്​ ശതമാനം പേർക്ക്​ മറ്റ്​ രോഗങ്ങളൊന്നുമില്ലാത്തവരും. (പ്രമേഹരോഗികളിൽ ​തന്നെ രക്​തസമ്മർദവുമുള്ളവരുണ്ടെന്നതിനാലാണ്​ ശതമാനക്കണക്കിലെ വർധനക്ക്​​ കാരണം). ജൂലൈയിലെ കോവിഡ്​ മരണങ്ങൾ അടിസ്​ഥാനപ്പെടുത്തിയുള്ള ആരോഗ്യവകുപ്പി​ൻെറ പഠനത്തിലാണ്​ ഇൗ നിഗമനങ്ങൾ. ശനിയാഴ്​ച വരെയുള്ള കണക്കുകൾ പ്രകാരം സംസ്​ഥാനത്തെ ആകെ 280 കോവിഡ്​ മരണങ്ങളിൽ 187ഉം 60 വയസ്സിന്​ മുകളിലുള്ളവരാണ്​. 66 പേർ 41-50 പ്രായപരിധിയിലുള്ളവരും. 8.3 ശതമാനം മാത്രമാണ്​ യാത്രാപശ്ചാത്തലമുള്ളവർ. ശേഷിക്കുന്നവരെല്ലാം സമ്പർക്കംമൂലം രോഗം ബാധിച്ചവരാണ്​. തീവ്രപകർച്ചക്ക്​ പിന്ന​ാലെ മരണനിരക്കിലും സ്വഭാവത്തിലും അ​പ്രതീക്ഷിത സാഹചര്യങ്ങൾ രൂപപ്പെടുന്നത്​ കണക്കിലെടുത്ത് പ്രത്യേക ഇട​െ​പടൽ ആവശ്യമാണെന്ന്​ ആരോഗ്യവകുപ്പി​െല ഉന്നത ഉദ്യോഗസ്​ഥൻ വ്യക്​തമാക്കി. പ്രമേഹബാധിതരുടെയും രക്​തസമ്മർദമുള്ളവരുടെയും എണ്ണം സംസ്​ഥാനത്ത്​ താരതമ്യേന കൂടുതലാണ്​. ഇത്രയധികം ആളുകളെ കൈകാര്യം ചെയ്യുന്നതിന്​ വിപുലമായ ആസൂത്രണം വേണം. സെപ്​റ്റംബറിൽ രോഗബാധിതരുടെ എണ്ണം കുതിച്ചുയര​ുമെന്ന്​ ആരോഗ്യമന്ത്രി തന്നെ വ്യക്​തമാക്കിയ സാഹചര്യത്തിൽ റിവേഴ്​സ്​ ക്വാറൻറീൻ അടക്കം ജനകീയമായി കൂടുതൽ ശക്​തമാക്കാനാണ്​ ആരോഗ്യവകുപ്പി​ൻെറ നീക്കം. ഗുരുതര രോഗങ്ങളു​ള്ളവരെ ശ്രദ്ധിക്കുന്നതിന്​ പശ്ചിമ ബംഗാൾ മാതൃക സ്വീകരിക്കണമെന്നും ആവശ്യമുണ്ട്​. ഗുരുതര രോഗങ്ങളു​ള്ളവരെ കണ്ടെത്താൻ സർവേ നടത്തിയായിരുന്നു ബംഗാളിലെ ഇടപെടലുകൾ. സംസ്​ഥാനത്ത്​ ആശ വർക്കർമാരെയും അംഗൻവാടി ജീവനക്കാരെയും ഉൾ​പ്പെടുത്തി വ​േയാജനങ്ങളുടെ വിവരങ്ങൾ ശേഖരിച്ചു. ഇവ പൂർണമ​ാ​േണാ എന്ന്​ പരിശോധിച്ച്​ ആവശ്യമായ കൂട്ടിച്ചേർക്കലുകൾ വരുത്തി തുടർ ഇടപെടലുകൾക്കും ആലോചനയുണ്ട്​. എം. ഷിബു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.