വയോജനങ്ങൾക്ക് ഓണബത്ത അനുവദിക്കണം

തിരുവനന്തപുരം: സംസ്ഥാനത്തെ വയോജനങ്ങൾക്ക് ഓണബത്ത അനുവദിക്കണമെന്ന് സീനിയർ സിറ്റിസൺസ് സർവിസ് കൗൺസിൽ സംസ്ഥാന കമ്മിറ്റി സർക്കാറിനോടാവശ്യപ്പെട്ടു. വാർധക്യത്തിലും തൊഴിലിലേർപ്പെടുകയും സ്വന്തം ചെലവുകൾക്ക് തുക കണ്ടെത്തുകയും ചെയ്യുന്ന ധാരാളം വയോജനങ്ങളുണ്ട്‌. നിയന്ത്രണങ്ങൾമൂലം തൊഴിലും വരുമാനവും നഷ്​ടപ്പെട്ട അവർക്ക് ഉത്സവബത്തയായി 2000 രൂപ അനുവദിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡൻറ് എൻ. അനന്തകൃഷ്ണൻ അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി എസ്. ഹനീഫ റാവുത്തർ റിപ്പോർട്ട് അവതരിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.