തിരുവനന്തപുരം: മാലമോഷ്ടാവ് പിടിയിൽ. മുക്കോലയ്ക്കൽ ദേവീക്ഷേത്രത്തിന് സമീപം റോഡിലൂടെ നടന്നുപോകുകയായിരുന്ന വയോധികയുടെ മാല ഇൗ മാസം ആറിന് ഹോണ്ട ആക്ടിവ സ്കൂട്ടറിൽ എത്തി പൊട്ടിച്ച് കടന്നുകളഞ്ഞ മോഷ്ടാവ് മുട്ടത്തറ പൊന്നറ സ്കൂളിന് സമീപം പുതുവൽ പുത്തൻവീട്ടിൽ മാക്കാൻ വിഷ്ണു എന്ന വിഷ്ണുവിനെയാണ് (25) പിടികൂടിയത്. തിരുവനന്തപുരത്തും തമിഴ്നാട്ടിലും പിടിച്ചുപറിക്കാനും ലഹരി കൈമാറ്റത്തിനും നിരവധി കേസുകളിൽ പ്രതിയായ വിഷ്ണു കഴിഞ്ഞ ഏപ്രിലിലാണ് ജയിൽ മോചിതനായത്. മെഡിക്കൽകോളജ് ഭാഗത്തുനിന്നും നാല് ദിവസങ്ങൾക്ക് മുമ്പ് സ്കൂട്ടർ മോഷ്ടിച്ച് പെയിൻറ് ചെയ്ത് നിറംമാറ്റി കറങ്ങിനടന്നാണ് മോഷണം നടത്തിയത്. ഫോർട്ട് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രാകേഷ് ജെ യുടെ നേതൃത്വത്തിലാണ് അറസ്റ്റ്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. photo: makkan vishnu
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.