പാറശ്ശാല: ഉദിയന്‍കുളങ്ങരയിലെ സപ്ലൈകോയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവര്‍ത്തിക്കുന്നതായി പരാതി. ചെങ്കല്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡും കൊല്ലയില്‍ പഞ്ചായത്തിലെ 14ാം വാര്‍ഡുകളും ഉള്‍പ്പെട്ടതാണ് ഉദിയന്‍കുളങ്ങര. ചെങ്കല്‍ പഞ്ചായത്തില്‍ പൊലീസുകാരനും ഭാര്യക്കും മകള്‍ക്കും അടക്കം 9 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. റോഡിൻെറ മറുഭാഗത്തായി സ്ഥിതിചെയ്യുന്ന കൊല്ലയില്‍ പഞ്ചായത്തിലെ 14ാം വാര്‍ഡിൽപെടുന്ന ഉദിയന്‍കുളങ്ങരയില്‍ 5 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഈ പ്രദേശങ്ങള്‍ പൂർണമായും കണ്ടെയ്ൻമൻെറ് സോണിലാണ്. സപ്ലൈകോ സ്റ്റോറിന് മീറ്ററുകള്‍ മാത്രം വ്യത്യാസത്തില്‍ ലതര്‍ ഷോപ് നടത്തിവന്ന നെയ്യാറ്റിന്‍കര സ്വദേശി കോവിഡ് ബാധിച്ച് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച പുലർച്ചെ മരിച്ചു. ഇദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിവന്ന നിരവധി വ്യാപാരികള്‍ വീടുകളില്‍ നിരീക്ഷണത്തിലുമാണ്. രണ്ടാഴ്ചയായി സബ്സിഡി സാധനങ്ങള്‍ വാങ്ങാനായി എത്തിയവരോട് കമ്പ്യൂട്ടര്‍ തകരാറിലാണെന്ന് പറഞ്ഞ് വലച്ചതായും ജീവനക്കാര്‍ ഉപഭോക്താക്കളോട് അപമര്യാദയായി പെരുമാറുന്നതായും അക്ഷേപമുണ്ട്. samuhika akalam palikatha ulla ഉദിയന്‍കുളങ്ങര സപ്ലൈകോ യൂനിറ്റിന് മുമ്പിലെ സാമൂഹിക അകലം പാലിക്കാതെയുള്ള ക്യൂ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.