പോത്തൻകോട്: തദ്ദേശറോഡുകളുടെ പുനരുദ്ധാരണപദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ വിഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്തു. പോത്തൻകോട് പഞ്ചായത്ത് ഹാളായിരുന്നു ജില്ലതല ഉദ്ഘാടനവേദി. കോവിഡ് മാനദണ്ഡങ്ങളോടെ സംഘടിപ്പിച്ച ചടങ്ങിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടക്കം 50ന് താഴെ ആൾക്കാർ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ. ഷാനിബാ ബീഗം, പോത്തൻകോട് പഞ്ചായത്ത് പ്രസിഡൻറ് കെ. വേണുഗോപാലൻ നായർ, ജില്ല പഞ്ചായത്ത് അംഗങ്ങളായ എസ്. രാധാദേവി, എം. ജലീൽ, ബ്ലോക്ക് അംഗങ്ങളായ നസീമ, വിനീത, പോത്തൻകോട് പഞ്ചായത്ത് സെക്രട്ടറി സുനിൽ അബ്ബാസ്, അംഗങ്ങളായ നേതാജിപുരം അജിത്, പത്മിനി, ഹരികുമാർ, സജിത്ത്, റിയാസ് തുടങ്ങിയവർ പങ്കെടുത്തു. കല്ലൂർ- കാലാവീട് റോഡ്, മഞ്ഞമല -ആനയ്ക്കോട്-താഴവിള- മുളവിളാകം റോഡ്, അയിരൂപ്പാറ -തിപ്പല്ലികോണം- പണയിൽകട റോഡ്, മണലകം- കളിയ്ക്കൽ റോഡ്, കല്ലുവെട്ടി -വേട്ടൻപള്ളി കോണം-ഇടുപടിക്കൽ റോഡ്, ചേരൂർ - മലമുകൾ റോഡ്, നേതാജിപുരം-തെക്കുംഭാഗം-ഇടത്തറനട റോഡ്, കാട്ടായിക്കോണം- പേരുത്തല- മൂഴിഭാഗം റോഡ് തുടങ്ങിയ എട്ട് റോഡുകളുടെ നവീകരണത്തിന് 1 കോടി 42 ലക്ഷം അനുവദിച്ചിട്ടുണ്ട്. IMG-20200804-WA0087.jpg IMG-20200804-WA0089.jpg IMG-20200804-WA0088.jpg തദ്ദേശറോഡുകളുടെ പുനരുദ്ധാരണപദ്ധതി വിഡിയോ കോൺഫറൻസ് വഴി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമ്പോൾ ജില്ലാതല വേദിയായ പോത്തൻകോട് പഞ്ചായത്ത് ഹാളിൽ ഒത്തുചേർന്നവർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.