ഹോമിയോ ആശുപത്രികളിൽ സി.എഫ്​.എൽ.ടി.സികൾ രൂപവത്​കരിക്കണം

തിരുവനന്തപുരം: പകരം സംവിധാനം ഏർപ്പെടുത്താതെ ഹോമിയോ ഡോക്​ടർമാരെ കോവിഡ്​ ​പ്രാഥമിക ചികിത്സ കേന്ദ്രങ്ങളിൽ(സി.എഫ്​.എൽ.ടി.സി) നിയോഗിക്കുന്നത്​ ഡിസ്​പെൻസറികളുടെ പ്രവർത്തനം തകരാറിലാക്കുമെന്ന്​ കേരള ഗവൺമൻെറ്​ ഹോമിയോ മെഡിക്കൽ ഒാഫിസേഴ്​സ്​ അ​േസാസിയേഷൻ. സർക്കാർ ഹോമിയോ ആശുപത്രികളിൽ സി.എഫ്​.എൽ.ടി.സികൾ രൂപവത്​കരിക്കുകയും ചികിത്സ നൽകുകയും വേണം. മാതൃസ്ഥാപനത്തിൽ പക​രം സംവിധാനം ഏർപ്പെടുത്തുന്നില്ലെങ്കിൽ സി.എഫ്​.എൽ.ടി.സി ഡ്യൂട്ടികളിൽനിന്ന്​ സർക്കാർ ഹോമിയോ ഡോക്​ടർമാരെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. രോഗപ്രതിരോധശേഷി വർധിപ്പിക്കുന്ന ഹോമിയോപ്പതി ഇമ്യൂൺ ബൂസ്​റ്റർ നിരീക്ഷണത്തിലുള്ളവർക്കും പ്രൈമറി കോൺടാക്​ടിലുള്ളവർക്കും നൽകാൻ നടപടിയുണ്ടാകണ​െമന്ന്​ സംസ്ഥാന പ്രസിഡൻറ്​ ഡോ. മുഹമ്മദ്​ ഷഫീക്ക്​ മസാനിയും ജനറൽ സെക്രട്ടറി ഡോ. ദീപ എ.എസും ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.