തീരദേശത്തെ പ്രശ്നം പരിഹരിക്കണം -വെൽഫെയർ പാർട്ടി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനായി ലോഡുകണക്കിന് പാറ കടലിലിട്ടതുമൂലമാണ് ശംഖുംമുഖം ബീച്ച് കടലെടുക്കുന്നതെന്ന് വെൽഫെയർ പാർട്ടി ജില്ല എക്സിക്യൂട്ടിവ്. സർക്കാർ ഒത്താശയോടുകൂടി കോർപറേറ്റുകൾക്കായി തയാറാക്കിയ വൻകിട പദ്ധതിയാണ് കേരള തീരത്തെ തകർത്തത്. കൃത്യമായ പഠനങ്ങളോ ചർച്ചകളോ കൂടാതെ നടത്തുന്ന വലിയ തോതിലെ ഡ്രഡ്​ജിങ്ങും ജനങ്ങളുടെ സുരക്ഷക്ക്​ ആഘാതം സൃഷ്​ടിക്കുന്നു. ഈസ്ഥിതി തുടർന്നാൽ ശംഖുംമുഖം ബീച്ചും വിമാനത്താവളവും അടച്ചുപൂട്ടേണ്ടി വരും. അടിയന്തരമായി ശാസ്ത്രീയ പഠനം നടത്തി മുൻകരുതലുകളെടുത്തില്ലെങ്കിൽ അഞ്ച്തെങ്ങ് മുതലപ്പൊഴി മുതൽ വിഴിഞ്ഞം-പൊഴിയൂർ വരെയുള്ള തീരദേശം കേരളത്തിന് നഷ്​ടപ്പെടും. തീരദേശത്തെ പ്രശ്നപരിഹാരത്തിന്​ സർക്കാർ നടപടികളാരംഭിച്ചില്ലെങ്കിൽ ശക്തമായ ജനകീയപ്രക്ഷോഭം ആരംഭിക്കുമെന്നും എക്സിക്യൂട്ടിവ് അഭിപ്രായപ്പെട്ടു. ജില്ല പ്രസിഡൻറ്​ എൻ.എം. അൻസാരിയുടെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ മീറ്റിങ്ങിൽ ജനറൽ സെക്രട്ടറി അനിൽകുമാർ, ട്രഷറർ എം. ഖുത്തുബ്, സെക്രട്ടറി ഷറഫുദീൻ, വിമൻ ജസ്​റ്റിസ് സംസ്ഥാന സെക്രട്ടറി മുംതാസ് തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.