വിമൽരാജ്, വിജയ് വിമൽ
ആറ്റിങ്ങൽ: അച്ഛനും മകനും ഒന്നിച്ച് ഗ്രാമപഞ്ചായത്ത് ഭരണസമിതിയിലേക്ക്. അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ അടുത്തടുത്ത വാർഡുകളിൽ നിന്നും ഇടതുമുന്നണിയുടെ സ്ഥാനാർഥികളായി മത്സരിച്ച പി.വിമൽ രാജും മകൻ വിജയ് വിമലും ആണ് വിജയിച്ചത്. രണ്ടാം വാർഡിൽ എസ്.എഫ്.ഐ നേതാവും, സി.പി.എം ലോക്കൽ കമ്മിറ്റി അംഗവും, കേരള യൂണിവേഴ്സിറ്റി യൂണിയന്റെ മുൻ ചെയർമാനുമായ വിജയ് വിമൽ 226 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം നേടിയത്.
എം കോം കഴിഞ്ഞ ഇദ്ദേഹം തിരുവനന്തപുരം ലാ അക്കാദമി ലോ കോളേജിലെ ഒന്നാം വർഷ നിയമ വിദ്യാർഥിയാണ്. സി.പി.എം ലോക്കൽ കമ്മിറ്റി അംഗവും 10വർഷം പഞ്ചായത്ത് മെമ്പറുമായിരുന്നു അച്ഛൻ പി. വിമൽരാജ്. 15 വർഷത്തെ കോൺഗ്രസ് കുത്തക അവസാനിപ്പിച്ചു കൊണ്ടാണ് മൂന്നാം വാർഡ് വിമൽ രാജ് തിരിച്ചുപിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.