തിരുവനന്തപുരം: ജല അതോറിറ്റി അരുവിക്കര ഹെഡ്വർക്ക്സ് ഡിവിഷന് കീഴിൽ വരുന്ന ഇലക്ട്രോ മെക്കാനിക്കൽ യൂനിറ്റുമായി (ഇ.എം.യു) ബന്ധപ്പെട്ട് വൻ ക്രമക്കേട് നടത്തായി ഇന്‍റേണൽ ഓഡിറ്റിൽ കണ്ടെത്തി. ക്രമരഹിതമായി ലക്ഷങ്ങൾ അഡ്വാൻസ് തുക അനുവദിച്ചതടക്കമുള്ള നടപടികളിൽ കുറ്റക്കാർക്കെതിരെ നടപടികയെടുക്കണമെന്ന് ഓഡിറ്റ് റിപ്പോർട്ട് ശിപാർശ ചെയ്യുന്നു. അസി. എൻജിനീയറായിരുന്ന ഉദ്യോഗസ്ഥൻ പേരൂർക്കടയിലേക്ക് മാറിയിട്ടും താൽകാലിക അഡ്വാൻസ് തുക കൈപ്പറ്റിയതായി റിപ്പോർട്ടിൽ പറയുന്നു.
ഇലക്ട്രോ മെക്കാനിക്കൽ യൂനിറ്റിന്റെ ധനവിനിയോഗങ്ങൾ സംശയാസ്പദമാണ്. അനുവദിച്ച താൽകാലിക അഡ്വാൻസുകൾ നിശ്ചിത സമയത്തിനുള്ളിൽ തീർപ്പാക്കണമെങ്കിലും അതുണ്ടായില്ല. അഡ്വാൻസ് തീർപ്പാക്കുന്നതിനായി സമർപ്പിച്ച ബില്ലുകളും സുതാര്യമല്ല. മുമ്പ് നൽകിയ അഡ്വാൻസുകളുടെ തീർപ്പാക്കലിന് മുമ്പ് കൂടുതൽ അഡ്വാൻസുകൾ അനുവദിച്ചത് നിയമവിധേയമല്ല. ബില്ലുകൾ തീർപ്പാക്കുന്നതിലും കൂടുതൽ അഡ്വാൻസ് അനുവദിക്കുന്നതിലും ഗുരുതര വീഴ്ച ബന്ധപ്പെട്ടവർക്കുണ്ടായി.
2024 മേയ് അഞ്ചു മുതൽ 2025 ജൂലൈ ഒമ്പത് വരെയുള്ള കാലയളവിൽ അസി. എൻജിനീയർ 85 ലക്ഷം രൂപയാണ് കൈപ്പറ്റിയത്. മറ്റ് പ്രവർത്തന ചെലവുകൾ എന്ന തലക്കെട്ടിൽ രേഖപ്പെടുത്തിയിട്ടുള്ള കണക്കുകളിൽ വ്യക്തതയില്ല. ജല അതോറിറ്റിയുടെ വരവ് ചെലവ് കണക്കുകളുമായി ബന്ധപ്പെട്ട് ഓൺലൈൻ പോർട്ടൽ ഉണ്ടായിട്ടും ഇ.എം.യുവിന്‍റെ വിവരങ്ങൾ ഇതിൽ ഉൾപ്പെടുത്തുന്നതിൽ വീഴ്ചവരുത്തി. താൽകാലിക അഡ്വാൻസ് വാങ്ങിയ ശേഷം വീഴ്ചകാട്ടിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പിഴ പലിശ സഹിതം തുക തിരിച്ചുപിടിക്കുമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.