പ്രതീകാത്മക ചിത്രം

സ്മാർട്ട് മീറ്ററിനൊപ്പം സെക്ഷൻ ഓഫിസുകളും സ്മാർട്ടാക്കും

തിരുവനന്തപുരം: സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുന്ന നടപടികൾക്കൊപ്പം സ്മാർട് സെക്ഷൻ ഓഫിസുകളും സജ്ജമാക്കാനൊരുങ്ങി കെ.എസ്.ഇ.ബി ഇതിനുള്ള റിപ്പോർട്ട് സമർപ്പിക്കാൻ വിതരണ വിഭാഗം ദക്ഷിണമേഖല ചീഫ് എൻജിനീയർ അധ്യക്ഷനായ കമ്മിറ്റി രൂപവത്കരിക്കാൻ ഡയറക്ടർ ബോർഡ് തീരുമാനിച്ചു.

സ്മാർട്ട് മീറ്ററുകൾ വ്യാപിപ്പിക്കൽ, ജി.ഐ.എസ് അടിസ്ഥാനമാക്കിയുള്ള അസറ്റ് മാപ്പിങ്, ആർ.‌ഡി.‌എസ്‌.എസ് പദ്ധതികൾ, കെ‌.എസ്‌.ഇ‌.ബി സേവനങ്ങൾ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലേക്ക് മാറ്റൽ എന്നിവക്ക് സെക്ഷൻ ഓഫിസുകളും സ്മർട്ടാക്കണമെന്നാണ് ഡയറക്ടർ ബോർഡ് വിലയിരുത്തൽ. ഭരണപരവും പ്രവർത്തനപരവുമായ കാര്യക്ഷമത മെച്ചപ്പെടുത്തൽ, ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം നൽകൽ എന്നിവക്ക് നിലവിലെ ഓഫിസ് സംവിധാനം പര്യാപ്തമല്ല.

ബില്ലിങ് സംവിധാനമടക്കം കുറ്റമറ്റതാക്കാനും വരുമാനം മെച്ചപ്പെടുത്താനും ഓഫിസുകളുടെ ഡിജിറ്റലായ ആധുനികവൽകണം അനിവര്യമാണെന്ന് മാനേജ്മെന്‍റ് കരുതുന്നു. സ്മാർട് സെക്ഷന്‍റെ സാധ്യതകൾ, നടപ്പാക്കേണ്ട പരിഷ്കാരണങ്ങൾ, ഇതജിൽ ജീവനക്കാരുടെ പങ്ക്, പൈലറ്റ് പദ്ധതി നടപ്പാക്കൽ തുടങ്ങിയ സംബന്ധിച്ച സമഗ്രമായ നിർദേശം ഒരുമാസത്തിനകം സമർപ്പിക്കാനും കമ്മിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    
News Summary - Section offices will also be made smart along with smart meters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.