താഴേത്തട്ടിലേക്ക് വൻെറിലേറ്ററുകൾ യുദ്ധകാലാടിസ്ഥാനത്തിൽ വ്യാപിപ്പിക്കുന്നു എം. ഷിബു തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപനം അപകടാവസ്ഥക്ക് സമാനം പരിധിവിട്ട സാഹചര്യത്തിൽ ജീവൻരക്ഷാ സംവിധാനങ്ങൾ താഴേത്തട്ടിലേക്ക് വ്യാപിപ്പിക്കാൻ സർക്കാർ നിർദേശം. ഇതിൻെറ ഭാഗമായി എല്ലാ താലൂക്ക് ആശുപത്രികളിലും വൻെറിേലറ്ററുകൾ യുദ്ധകാലാടിസ്ഥാനത്തിൽ സജ്ജമാക്കും. സമൂഹവ്യാപന ഭീതിയുടെ സാഹചര്യത്തിൽ വിശേഷിച്ചും. നിലവിെല വ്യാപനത്തിൻെറ സ്വഭാവമനുസരിച്ച് വരുംദിവസങ്ങളിൽ വൈറസ് പടർച്ച കൂടുതൽ രൂക്ഷമാകുമെന്നാണ് ആരോഗ്യവകുപ്പിൻെറ വിലയിരുത്തൽ. കോവിഡ് ആശുപത്രികളിലായി നിലവിൽ 482 വൻെറിലേറ്ററുകളാണുള്ളത്. സാഹചര്യങ്ങൾ മോശമായാൽ ഇത്രയെണ്ണം കൊണ്ടുമാത്രം പ്രതിസന്ധിയെ നേരിടാനാകില്ല. വൻെറിലേറ്റർ ലഭ്യമാക്കാനുള്ള അടിയന്തര ഇടപെടലുകൾക്ക് കേരള മെഡിക്കൽ സർവിസസ് കോർപറേഷനോട് മുഖ്യമന്ത്രിയും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം അടിയന്തരസ്വഭാവത്തിൽ വൻെറിലേറ്ററുകൾ സ്റ്റോക് ചെയ്യാൻ ചീഫ് സെക്രട്ടറിയും ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പൊന്നാനിയിൽ ട്രിപ്ൾ ലോക്ഡൗൺ പ്രഖ്യാപിച്ച സമയത്ത് പൊന്നാനി താലൂക്കിലെ സർക്കാർ ആശുപത്രികളിലൊന്നും വൻെറിലേറ്റർ സൗകര്യമുണ്ടായിരുന്നില്ല. മേഖലയിലെ സർക്കാർ ആശുപത്രികളിലാകെട്ട ആകെയുണ്ടായിരുന്ന വൻെറിലേറ്ററുകളുടെ എണ്ണം പത്തിൽ താെഴയും. ഇത് ആരോഗ്യവകുപ്പിനെ വല്ലാതെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇത്തരത്തിൽ സംസ്ഥാനത്തെ നിരവധി താലൂക്കുകളിൽ വൻെറിലേറ്ററുകളുടെ എണ്ണക്കുറവുണ്ട്. അടിയന്തരഘട്ടത്തിേലക്കെത്തുേമ്പാൾ പരക്കം പായുന്നതിന് പകരം സാഹചര്യങ്ങളുടെ ഗൗരവം ഉൾക്കൊണ്ട് മുൻകൂട്ടി സൗകര്യങ്ങളൊരുക്കാനാണ് ആരോഗ്യവകുപ്പിൻെറ നിർദേശം. സ്വകാര്യ ആശുപത്രികളിലെകൂടി വൻെറിലേറ്ററുകൾ കോവിഡ് പ്രതിരോധത്തിന് വിനിയോഗിക്കാനും തീരുമാനമുണ്ട്. അതേസമയം ഒാർഡർ നൽകിയിട്ടും സമയബന്ധിതമായി വൻെറിലേറ്ററുകൾ ലഭ്യമാകുന്നില്ലെന്ന പരാതിയുമുണ്ട്. കൊല്ലം ജില്ലയിൽ 40 ഒാളം വൻെറിലേറ്ററുകൾക്ക് ഒാർഡർ നൽകിയിട്ടും കിട്ടിയിട്ടില്ല. ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസ് വികസിപ്പിച്ച എമർജൻസി ബ്രീത്തിങ് അസിസ്റ്റൻറ് സിസ്റ്റത്തിൻെറ (ഇ.ബി.എ.എസ്) സാധ്യതകൂടി ആരായാനും ആലോചനയുണ്ട്. വൻെറിലേറ്ററുകൾക്ക് പകരമാകില്ലെങ്കിലും വൻെറിലേറ്റർ സൗകര്യം ലഭ്യമാകുന്നതുവരെ ബദൽ സ്വഭാവത്തിൽ ഏതാനും മണിക്കൂറുകൾ മുതൽ ഏതാനും ദിവസങ്ങൾവരെ ഇ.ബി.എ.എസ് ഉപയോഗിക്കാമെന്നാണ് ശ്രീചിത്ര അധികൃതർ വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് ആകെയുള്ള വൻെറിലേറ്ററുകൾ ഇങ്ങനെ സർക്കാർ ആശുപത്രികൾ 187 സർക്കാർ മെഡിക്കൽ കോളജുകൾ 488 മറ്റ് പൊതു ചികിത്സാലയങ്ങൾ 64 സ്വകാര്യ ആശുപത്രികൾ 1470 ആകെ 2209
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.