ആക്രമണം കടുപ്പിച്ച്​ യു.ഡി.എഫ്​

തിരുവനന്തപുരം: കോവിഡ്​ രോഗബാധിതരുടെ വർധന​ ആശങ്ക പടർത്തു​േമ്പാഴും സ്വർണക്കള്ളക്കടത്തിനെ രാഷ്​ട്രീയമായി ഉപയോഗിക്കാനുറച്ച്​ യു.ഡി.എഫ്​. മുഖ്യമന്ത്രിയെയും ഒാഫിസിനെയും കടന്നാക്രമിച്ച്​ വിഷയം രാഷ്​ട്രീയനേട്ടമാക്കി മാറ്റാനാണ്​ യു.ഡി.എഫ്​ ശ്രമം. കള്ളക്കടത്തിൽ പങ്കാളിയായ വനിതക്ക്​ മുഖ്യമന്ത്രിയുമായും ഒാഫിസുമായും അടുത്ത ബന്ധമുണ്ടെന്നാരോപിച്ച യു.ഡി.എഫ്​, അന്താരാഷ്​ട്ര കള്ളക്കടത്ത്​ കേസിൽ മുഖ്യമന്ത്രിയുടെ ഒാഫിസ്​ പ്രതിസ്​ഥാനത്താണെന്ന ഗുരുതര ആരോപണവും ഉയർത്തിക്കഴിഞ്ഞു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല, വിവാദ സ്​ത്രീയുമായി പരിചയമില്ലെന്ന മുഖ്യമന്ത്രിയുടെ വാദം ​െപാളിക്കുന്ന രേഖകളും പുറത്തുവിട്ടു. സർക്കാറിനെതിരെ ഉയർന്ന എല്ലാ ആരോപണങ്ങളെയും ശക്തമായി നേരിട്ട ഇടതുമുന്നണിക്ക് സ്വർണക്കടത്ത്​ വിഷയം വല്ലാത്ത പ്രതിസന്ധിയാണ് സൃഷ്​ടിക്കുന്നത്. പ്രധാന ഘടകകക്ഷിയായ സി.പി.​െഎ അതൃപ്​തി പരസ്യമാക്കിക്കഴിഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ ഉയര്‍ന്ന ആരോപണം മുന്നണിയില്‍ ഉണ്ടാക്കുന്ന അസ്വസ്ഥതയുടെ പ്രതികരണമാണ്​ സി.പി.​െഎയുടെ പ്രതികരണമെന്നാണ്​ യു.ഡി.എഫ്​ വിലയിരുത്തൽ. അന്വേഷണം മുറുകുന്നതോടെ ഭരണപക്ഷം കൂടുതൽ പ്രതിരോധത്തിലാകുമെന്നും അവർ കണക്കുകൂട്ടുന്നു. ഇൗ സാഹചര്യത്തിൽ മുഖ്യമന്ത്രിയെ സംശയ നിഴലില്‍ നിര്‍ത്തി കടന്നാക്രമിക്കുകയെന്ന തന്ത്രമാണ് യു.ഡി.എഫ് സ്വീകരിക്കുന്നത്​. സാധാരണയിൽനിന്ന്​ വ്യത്യസ്​തമായി മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കി ആക്രമിക്കുന്നതില്‍ യു.ഡി.എഫും കോണ്‍ഗ്രസും ഒത്തൊരുമയോടെയാണ് മുന്നോട്ടുപോകുന്നത്. വ്യാഴാഴ്​ച​ യു.ഡി.എഫ്​ പ്രത്യക്ഷസമരവും പ്രഖ്യാപിച്ചിട്ടുണ്ട്​. തെരഞ്ഞെടുപ്പ്​ വർഷത്തിൽ ഭരണപക്ഷത്തെ ആക്രമിക്കാൻ മികച്ച ആയുധം ലഭിച്ച സന്തോഷത്തിലാണ്​ യു.ഡി.എഫ്​ കേന്ദ്രങ്ങൾ. സോളാറി​ൻെറ പേരിൽ കേട്ട പഴികൾക്ക്​ ഏറക്കുറെ സമാനമായ മറ്റൊരു വിഷയത്തിലൂടെ മറുപടി നൽകാൻ കഴിയുന്നതിൽ യു.ഡി.എഫ്​ നേതാക്കൾ മാ​ത്രമല്ല, അണികളും ആവേശത്തിലാണ്​. വലിയ അധ്വാനമില്ലാതെ അണികളെ സജീവമാക്കാൻ കഴിഞ്ഞതിൽ യു.ഡി.എഫ്​ നേതൃത്വവും സന്തോഷിക്കുന്നു​. സർക്കാറിനെ സംശയത്തി​ൻെറ മുൾമുനയിൽ നിർത്തി കടന്നാക്രമിക്കുന്നതിലൂടെ രാഷ്​ട്രീയനേട്ടം കൊയ്യാൻ സാധിക്കുമെന്ന്​ അവർ കണക്കുകൂട്ടുന്നു. ജോൺ പി.തോമസ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.