സി.പി.ഐ എല്‍.ഡി.എഫ്​ വിടണം-ഫോർവേഡ് ബ്ലോക്ക്

കൊല്ലം: മുന്നണിമര്യാദകള്‍ക്ക് നിരക്കാത്ത ആക്ഷേപങ്ങള്‍ ഏറ്റുവാങ്ങി എല്‍.ഡി.എഫില്‍ തുടരണമോയെന്ന്‍ സി.പി.ഐ ആലോചിക്കണമെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജന്‍. നയപരമായ വിഷയങ്ങളിലും ഭരണ നടപടിക്രമങ്ങളിലും എല്‍.ഡി.എഫിൻെറ രാഷ്​ട്രീയ നിലപാടുകളിലും സി.പി.എമ്മുമായി അഭിപ്രായഭിന്നതകളുണ്ട്. അതിരപ്പിള്ളി പദ്ധതി, കരിമണല്‍ ഖനനം, കീഴാറ്റൂര്‍, പൊന്തന്‍പുഴ, ഹാരിസണ്‍സ്​ എസ്​റ്റേറ്റ്‌ തുടങ്ങിയ വിഷയങ്ങളിലെല്ലാം സി.പി.ഐ എടുക്കുന്ന ജനകീയ നിലപാടുകള്‍ക്ക് എതിരാണ് സി.പി.എം. അത്​ തിരിച്ചറിഞ്ഞ് സി.പി.ഐ പുറത്തുവന്ന്‍ ജനാധിപത്യ-മതേതര ചേരിയെ ശക്തിപ്പെടുത്തണമെന്നും ദേവരാജന്‍ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.