പച്ചക്കറികൃഷി ആരംഭിച്ചു

കുളത്തൂപ്പുഴ: യുവജന സംഘടനയുടെ നേതൃത്വത്തില്‍ സുഭിക്ഷ കേരളം പദ്ധതി വഴി . കുളത്തൂപ്പുഴ നെല്ലിമൂട്ടില്‍ ഡി.വൈ.എഫ്.ഐ ഈസ്​റ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൃഷിയോഗ്യമാക്കിയ ഭൂമിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. ലൈലാബീവി വിത്തിടീലും തൈനടലും ഉദ്ഘാടനം ചെയ്തു. അധ്യാപക നിയമനം കുളത്തൂപ്പുഴ: കുളത്തൂപ്പുഴ സാം ഉമ്മന്‍ മെമ്മോറിയല്‍ സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്കൂളില്‍ മലയാളം (പാര്‍ട് ടൈം), ഫിസിക്കല്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് താൽക്കാലികമായി നിയമിക്ക​ുന്നതിന് അഭിമുഖം നടത്തുന്നു. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം വ്യാഴാഴ്ച രാവിലെ 11ന്​ സ്കൂളില്‍ എത്തണം. ആർ.പി.എൽ തൊഴിലാളികളുടെ നിൽപ്പ് സമരം കുളത്തൂപ്പുഴ: ആർ.പി.എൽ തൊഴിലാളികൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നില്‍പ്പ് സമരം നടത്തി. കഴിഞ്ഞദിവസം റബർ പ്ലാേൻറഷൻ തൊഴിലാളി യൂനിയൻ എ.ഐ.ടി.യു.സിയുടെ നേതൃത്വത്തില്‍ കുളത്തൂപ്പുഴ എസ്​റ്റേറ്റ് മാനേജരുടെ കാര്യാലയത്തിനു മുന്നിൽ സംഘടിപ്പിച്ച സമരം ജനറൽ സെക്രട്ടറി സി. അജയപ്രസാദ് ഉദ്ഘാടനം ചെയ്തു. ഏപ്രിൽ മാസത്തിലെ ലീവ് സറണ്ടർ ഉടന്‍ അനുവദിച്ച് ഇടക്കാല ആശ്വാസമായി പ്രഖ്യാപിച്ച തുക ശമ്പളത്തിൽ ലയിപ്പിക്കുക, വിരമിച്ച തൊഴിലാളികളുടെ അവകാശികൾക്ക് തൊഴില്‍ ഏര്‍പ്പെടുത്തുക, ലോക്ഡൗൺകാലത്ത് നൽകിയ ശമ്പളത്തിലെ അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. പ്രസിഡൻറ് പി.കെ. മോഹനൻ അധ്യക്ഷത വഹിച്ചു. തമിഴ് ശെൽവൻ, എസ്.കെ. രാജേന്ദ്രന്‍, കൃഷ്ണകുമാർ, ചിത്രരാജ്, ശശിധരൻ, വേൽമുരുകൻ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.