കോവിഡ് സംശയിക്കുന്ന വ്യക്തിയുടെ മൃതദേഹം വിട്ടുകൊടുക്കല്‍ വിവാദമാകുന്നു

ആറ്റിങ്ങല്‍: . മരണം നടന്ന് നാലു ദിവസമായിട്ടും കോവിഡ് പരിശോധന പൂര്‍ത്തിയാക്കാനായില്ല. ചിറയിന്‍കീഴ് പുളിത്തറ ലക്ഷം വീട് കോളനി ഇരുപറയില്‍ വീട്ടില്‍ സുരേഷി​ൻെറ മൃതദേഹമാണ് കോവിഡ് റിസൽട്ട്​ വരും മുമ്പ് വിട്ടുനല്‍കാന്‍ ശ്രമിച്ചതും തുടര്‍ന്ന് സര്‍ക്കാര്‍ തന്നെ പ്രോട്ടോ​േകാള്‍ പ്രകാരം സംസ്‌കരിക്കാന്‍ തീരുമാനിച്ചതും. ജൂലൈ രണ്ടിന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ പ്രവേശിച്ച സുരേഷ് മൂന്നിന് മരിച്ചു. കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ പരിശോധനക്കായി സാമ്പിള്‍ ശേഖരിക്കുകയും പരിശോധനക്ക്​ അയക്കുകയും ചെയ്തു. ഞായറാഴ്ച പ്രാഥമിക പരിശോധന ഫലം പോസിറ്റിവായിരുന്നു. ബന്ധപ്പെട്ട പോലീസ് സ്‌റ്റേഷനിലും ആരോഗ്യ വകുപ്പ് ഓഫിസുകളിലും ഇത് സംബന്ധിച്ച് അറിയിപ്പ് ലഭിക്കുകയും ചെയ്തു. രണ്ടാമതൊരു ഫലം കൂടി വരാനുണ്ടെന്നും അതിലെ കോവിഡ് സ്ഥിരീകരണം ഉണ്ടാകൂവെന്നും അറിയിച്ചിരുന്നു. എന്നാല്‍, തിങ്കളാഴ്ച രാവിലെ കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റോടെ മൃതദേഹം വിട്ടുനല്‍കാന്‍ ശ്രമം നടക്കുന്നതായി പഞ്ചായത്ത് അധികൃതര്‍ അറിയുകയും ജനപ്രതിനിധികള്‍ ഇടപെടുകയുമായിരുന്നു. മൃതദേഹം വീട്ടില്‍ കൊണ്ടുപോകുകയോ പൊതുദര്‍ശനത്തിന് വെക്കുകയോ ചെയ്യാതെ ആശുപത്രിയില്‍നിന്ന്​ നേരെ ശ്മശാനത്തില്‍ കൊണ്ടു പോയി സംസ്‌കരിക്കണമെന്ന വ്യവസ്ഥയില്‍ വിട്ടുകൊടുക്കാനാണ് ശ്രമം നടന്നത്. ബന്ധുക്കള്‍ ഇത് സമ്മതിക്കുകയും ചെയ്തു. എന്നാല്‍, കിഴുവിലം ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയര്‍മാന്‍ ശ്രീകണ്ഠന്‍ ബന്ധപ്പെട്ട ഡോക്ടറെ ഫോണില്‍ വിളിച്ച് മൃതദേഹം വിട്ടുകൊടുത്താലുണ്ടാകാവുന്ന അപകടാവസ്ഥ ബോധ്യപ്പെടുത്തി. കോവിഡ് മാനദണ്ഡമനുസരിച്ച് സംസ്‌കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയും ഇത് സംബന്ധിച്ച് വീട്ടിലെ സൗകര്യം അന്വേഷിക്കുകയും ചെയ്തു. വീട്ടില്‍ ഇതിനുള്ള സൗകര്യമില്ലെന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തി​ൻെറ റിപ്പോര്‍ട്ടി​ൻെറ അടിസ്ഥാനത്തില്‍ ബന്ധുക്കളുടെ അനുമതിയോടെ സര്‍ക്കാര്‍ തന്നെ സംസ്‌കരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ബന്ധുക്കള്‍ അനുമതി എഴുതി ഒപ്പിട്ട് നല്‍കി. മൂന്നിന്​ മരിച്ച വ്യക്തിയുടെ കോവിഡ് പരിശോധന ഇത്രയും വൈകുന്നതും ആക്ഷേപങ്ങള്‍ക്കിടയാക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.