ബിൽക്കീസ് ബാനു സംഭവം: ധർണ നടത്തി

തിരുവനന്തപുരം: ബിൽക്കീസ് ബാനു കൂട്ടബലാത്സംഗക്കേസിലെ 11 പ്രതികളെയു൦ മോചിപ്പിച്ച ഗുജറാത്ത് സർക്കാറിന്‍റെ നടപടിയിൽ പ്രതിഷേധിച്ച്​ അഖിലേന്ത്യ മഹിള സാംസ്കാരിക സംഘടന തിരുവനന്തപുരം ബി.എസ്​എൻ.എൽ ഓഫിസിനുമുന്നിൽ ധർണ നടത്തി. കൊടു൦കുറ്റവാളികൾക്ക്​ മധുരവും പൂക്കളും നൽകി ജയിൽമോചനം ഗോധ്രയിലെ വിശ്വഹിന്ദു പരിഷത്ത്​ ഓഫിസിൽ ആഘോഷിച്ചത്​ ഞെട്ടിക്കുന്നതാണെന്ന്​ ഉദ്​ഘാടനം ചെയ്ത ജില്ല പ്രസിഡന്‍റ്​ എസ്. മിനി പറഞ്ഞു. സെക്രട്ടറി എ. സബൂറ, ശാലിനി ജി.എസ്​ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.