30 തൂക്കുവിളക്കുകളും രണ്ടു നിലവിളക്കുകളും മോഷണം പോയി മംഗലപുരം: ഒരു ഇടവേളക്കു ശേഷം ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണ പരമ്പര. കഴിഞ്ഞദിവസം പോത്തൻകോട് നാല് ക്ഷേത്രങ്ങൾ നടന്ന മോഷണങ്ങൾക്ക് പിന്നാലെയാണ് നടന്നത്. ക്ഷേത്രത്തിന്‍റെ ചുറ്റിലും ഉണ്ടായിരുന്ന 30 തൂക്കുവിളക്കുകളും രണ്ടു നിലവിളക്കുകളും മോഷണം പോയി. കൊടിമര വിളക്കിന്റെ മേൽമൂടി ഇളക്കിയെങ്കിലും ഭാരം കാരണം കടത്തിക്കൊണ്ടുപോകാൻ കഴിയാതെ ഉപേക്ഷിച്ചു. അർധരാത്രിയോടെയായിരുന്നു മോഷണം. രാവിലെ ക്ഷേത്രത്തിലെത്തിയ പൂജാരിയാണ് വിളക്ക് മോഷണം പോയ വിവരം ഭാരവാഹികളെ അറിയിക്കുന്നത്. മംഗലപുരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മോഷ്ടാവിന്റെ ദൃശ്യം ക്ഷേത്രത്തിലെ സി.സി ടി.വി കാമറയിൽ പതിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.