പാറശ്ശാല: ഗവര്‍ണർ, ചാന്‍സലര്‍ പദവിയും അധികാരവും ഉള്ളടത്തോളം നിയമലംഘനം അനുവദിക്കില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളത്തിലെ വിദ്യാഭ്യാസ സംവിധാനങ്ങള്‍ മികച്ചതാണ്. പക്ഷേ സമരങ്ങള്‍ കാരണം അത് ഇല്ലാതാക്കുന്നു. ലത്തീന്‍ രൂപതയുടെ കീഴിലുള്ള വ്ലാത്താങ്കര സ്വര്‍ഗാരോപിത മാതാ ഫൊറോണ ദേവാലയത്തിലെ മരിയന്‍ തേക്കന്‍ തീർഥാടനത്തിന്റെ ഭാഗമായി നടന്ന കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശശി തരൂര്‍ എം.പി, നെയ്യാറ്റിന്‍കര എം.എല്‍.എ കെ. ആൻസലന്‍, രൂപത ബിഷപ് വില്‍സണ്‍ സാമുവേല്‍, ചെങ്കല്‍ രാജശേഖരന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചിത്രം. കുടുംബസംഗമ ഉദ്ഘാടനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ നിര്‍വഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.