ഡി.വൈ.എഫ്​.ഐ ഫ്രീഡം സ്​ട്രീറ്റ്​: ബ്രിട്ടീഷുകാർക്കൊപ്പമുണ്ടെന്ന്​ പറഞ്ഞവർ​ ഇന്ന്​ നേരവകാശികളാവുന്നു -മുഖ്യമന്ത്രി

August 15th news തിരുവനന്തപുരം: ബ്രിട്ടീഷ്​ വൈസ്രോയിയെ കണ്ട്​ തങ്ങൾ ഒപ്പമുണ്ടെന്ന്​ പറഞ്ഞവരാണ്​ ഇന്ന്​ സ്വാതന്ത്ര്യസമരത്തിന്‍റെ നേരവകാശികളാവാൻ ശ്രമിക്കുന്നതെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. ​ഡി.വൈ.എഫ്​.ഐ സംഘടിപ്പിച്ച ഫ്രീഡം സ്ട്രീറ്റ് ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സവർക്കറെ ആനയിച്ച്​ ചരിത്രം തിരുത്താനാണ്​ പ്രധാനമന്ത്രി ശ്രമിക്കുന്നത്​. എല്ലാവരുടെയും ശ്രദ്ധ വർഗീയതയിലേക്ക്​ തിരിച്ചുവിടാനും രാജ്യത്ത്​ നിലനിൽക്കുന്ന ഭരണഘടന മൂല്യങ്ങളെ ഇല്ലാതാക്കാനും ശ്രമിക്കുകയാണ് സംഘ്​പരിവാർ​. കേരളത്തിൽ യു.ഡി.എഫും ബി.ജെ.പിയും തോളോട്​ തോൾ ചേർന്നാണ്​ ​പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി വി. ശിവൻകുട്ടി, മേയർ ആര്യ രാജേന്ദ്രൻ, സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, ഡി.വൈ.എഫ്​.ഐ ജില്ല പ്രസിഡന്റ് വി. അനൂപ്, സെക്രട്ടറി ഷിജൂഖാൻ, സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്, നടൻ പ്രേംകുമാർ, സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എസ്. സുനിൽ കുമാർ, അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന ജോയന്റ് സെക്രട്ടറി എസ്. പുഷ്പലത തുടങ്ങിയവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.