നെടുമങ്ങാട്: പൊതുപ്രവർത്തകനെ തലയിൽ കമ്പി വടികൊണ്ടടിച്ച കേസിൽ പ്രതി പിടിയിൽ. പനവൂർ മേലേ കല്ലിയോട് അൻസർ മൻസിലിൽ ശെന്തിൽ എന്ന അൻസാരി (34)ആണ് പിടിയിലായത്. മദ്യ കച്ചവടം നടത്തുന്നത് ചോദ്യം ചെയ്തതിലുള്ള വിരോധത്തിലാണ് കഴിഞ്ഞ ദിവസം പനവൂർ ജങ്ഷനിൽ വെച്ചു പൊതുപ്രവർത്തകനെ കമ്പിക്കൊണ്ട് അടിച്ചു പരിക്കേൽപിച്ചത്. ഡിവൈ.എസ്.പി സ്റ്റുവർട്ട് കീലർ, സി.ഐ സതീഷ് കുമാർ, എസ്.ഐമാരായ സൂര്യ, റോജോമോൻ, അനിൽ കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഫോട്ടോ: പ്രതി അൻസർ ചിത്രം: prathi Ansari
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.