തിരുവനന്തപുരം: ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിനുപിന്നില്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം നടത്തിയ ത്യാഗനിര്‍ഭരമായ സമരചരിത്രമുണ്ടെന്ന് മന്ത്രി പി. രാജീവ്. ഇന്ത്യന്‍ തൊഴിലാളി പ്രസ്ഥാനം നേരിട്ട് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത നിരവധി ഗൂഢാലോചനക്കേസുകള്‍ അന്നുണ്ടായി. അന്തമാനിലെ സെല്ലുലാര്‍ ജയിലിലെ തടവുകാരില്‍ ഭൂരിഭാഗവും കമ്യൂണിസ്റ്റുകളായിരുന്നു. അവര്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുക്കുകയോ മാപ്പെഴുതി കൊടുക്കുകയോ ചെയ്യാതെ തടവില്‍ കഴിഞ്ഞവരാണ്. ഇന്ത്യക്ക് സ്വന്തമായി ഒരു ഭരണഘടന, ഭരണഘടന നിര്‍മാണ അസംബ്ലി, പൂര്‍ണസ്വരാജ് എന്നിവയൊക്കെ ആദ്യം മുന്നോട്ടുെവച്ചത് കമ്യൂണിസ്റ്റുകാരായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍റെ സാംസ്കാരിക വിഭാഗമായ രചന സംഘടിപ്പിച്ച 'സ്വാതന്ത്ര്യത്തിന്‍റെ 75 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍' എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ പ്രസിഡന്‍റ് പി. ഹണി അധ്യക്ഷത വഹിച്ച പരിപാടിയില്‍ രചന കണ്‍വീനര്‍ എസ്. ബിനു സ്വാഗതവും ജോയന്‍റ് കണ്‍വീനര്‍ പൂവത്തൂര്‍ ചിത്രസേനന്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.