ചിറയിൻകീഴ്: നിരന്തരം ആവശ്യപ്പെട്ടിട്ടും ശാർക്കര-പണ്ടകശാല റോഡിന്‍റെ ശോച്യാവസ്ഥ പരിഹരിക്കാത്തത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് ചിറയിൻകീഴ്, ശാർക്കര മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ വാർഡ് മെംബർമാരായ മനുമോൻ, മോനി ശാർക്കര, വി. ബേബി എന്നിവർ ജങ്ഷനിൽ ഏകദിന ഉപവാസ സമരം നടത്തി. രാവിലെ എട്ടുമുതൽ ആരംഭിച്ച ഉപവാസസമരം കോൺഗ്രസ് ചിറയിൻകീഴ് ബ്ലോക്ക് പ്രസിഡന്റ് വിശ്വനാഥൻ നായർ ഉദ്‌ഘാടനം ചെയ്തു. ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രതിപക്ഷനേതാവും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ ബി.എസ്. അനൂപ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി സുനിൽ പെരുമാതുറ, മണ്ഡലം പ്രസിഡന്റുമാരായ ജോഷിബായി, അഡ്വ. രാജേഷ് ബി. നായർ, ഡി.സി.സി മെംബർ പുതുക്കരി പ്രസന്നൻ എന്നിവർ സംസാരിച്ചു. ചിറയിൻകീഴിൽ റെയിൽവേ ഓവർബ്രിഡ്ജ് പണി നടക്കുന്നതിനാൽ പ്രൈവറ്റ് ബസുകൾ അടക്കമുള്ള വലിയ വാഹനങ്ങൾ ഇതുവഴിയാണ് കടന്നുപോകുന്നത്. പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നതിനാൽ ഇതുവഴിയുള്ള യാത്ര നരകതുല്യമാണ്. ഈ റോഡിന്‍റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയശേഷമേ ഓവർബ്രിഡ്ജിന്‍റെ പണി തുടങ്ങൂവെന്ന വാക്ക് അധികൃതർ ലംഘിച്ചതിനെ തുടർന്നാണ് സമരം ആരംഭിച്ചത്. പ്രശ്നം നിരവധി തവണ ഉന്നയിച്ചപ്പോഴും അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായില്ലെന്ന് വാർഡ് മെംബർമാർ പറഞ്ഞു. സമാപന സമ്മേളനം അഡ്വ.എം. വിൻസെന്റ് എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. ഉപവാസമിരുന്ന വാർഡ് മെംബർമാർക്ക് എം.എൽ.എ നാരങ്ങാനീര് നൽകി. സമാപന സമ്മേളനത്തിൽ ഡി.സി.സി മെംബർമാർ, ബ്ലോക്ക് മണ്ഡലം ഭാരവാഹികൾ, മഹിള കോൺഗ്രസ് നേതാക്കൾ, കെ.എസ്.യു-യൂത്ത് കോൺഗ്രസ് ഭാരവാഹികൾ തുടങ്ങി നിരവധിപേർ പങ്കെടുത്തു. ചിത്രം: Upavasam
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.