യുവാവിന്‍റെ മൃതദേഹം പൂട്ടിക്കിടന്ന ഓഡിറ്റോറിയത്തിൽ കണ്ടെത്തി

നാവായിക്കുളം: പൂട്ടിക്കിടന്ന ഓഡിറ്റോറിയത്തിന്‍റെ തിണ്ണയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. നാവായിക്കുളം വയലരികത്ത്‌ വീട്ടിൽ പരേതരായ ഗോപിയുടെയും അമ്മിണിയുടെയും മകൻ ഷിബുവാണ് (38-കണ്ണൻ) മരിച്ചത്. നാവായിക്കുളം ശ്രീശങ്കര നാരായണ സ്വാമി ക്ഷേത്രത്തിനുസമീപത്തെ അമ്പേലി ഓഡിറ്റോറിയത്തിന്റെ തിണ്ണയിൽ കഴിഞ്ഞദിവസം വൈകീട്ട് മൂന്നരയോടെയാണ് മൃതദേഹം നാട്ടുകാർ കണ്ടത്. കാലിൽ പാമ്പുകടിയേറ്റതുപോലുള്ള മുറിവുള്ളതായി പറയപ്പെടുന്നു. കല്ലമ്പലം പൊലീസെത്തി ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബുധനാഴ്ച വൈകീട്ട് വീട്ടുവളപ്പിൽ സംസ്കരിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.