അമൃത വനങ്ങളിൽ നാളെ തൈ നടും

തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്‍റെ 75ാം വാര്‍ഷിക സ്മരണാര്‍ഥം വനം വകുപ്പ്​ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് ഏഴിടത്ത്​ ഒരുക്കുന്ന സ്മൃതിവനങ്ങളുടെ ഉദ്ഘാടനം ചൊവ്വാഴ്ച 11ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍വഹിക്കും. വനംവകുപ്പ് ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ മന്ത്രി ആന്‍റണി രാജു അധ്യക്ഷത വഹിക്കും. ഓരോ സ്ഥലത്തും 75 വൃക്ഷത്തൈ വീതമാണ് നടുന്നത്. ഇവക്ക്​ അമൃതവനം എന്ന പേര് നല്‍കി സംരക്ഷിക്കും. കോന്നി ഡിവിഷനിലെ വാഴപ്പാറ, കോട്ടയം ഡിവിഷനിലെ വെട്ടിക്കാട്, ചാലക്കുടി ഡിവിഷനിലെ നായരങ്ങാടി, പാലക്കാട് ഡിവിഷനിലെ മുട്ടികുളങ്ങര, സൗത്ത് വയനാട് ഡിവിഷനിലെ കുപ്പാടി, കണ്ണൂര്‍ ഡിവിഷനില്‍ ഇരിട്ടി, തിരുവനന്തപുരത്ത് കാര്യവട്ടം എല്‍.എന്‍.സി.പി.ഇ എന്നിവിടങ്ങളിലാണ് അമൃതവനം ഒരുക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.